Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:45 AM IST Updated On
date_range 5 March 2022 5:45 AM ISTവടവാതൂർ ഡമ്പിങ് യാർഡ്: സി.പി.എം പ്രകടനം നടത്തി
text_fieldsbookmark_border
കോട്ടയം: വടവാതൂർ ഡമ്പിങ് യാർഡിൽനിന്നുയരുന്ന വിഷപ്പുകയിൽനിന്ന് പ്രദേശവാസികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വിജയപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് പ്രകടനവും ധർണയും നടത്തി. അയർക്കുന്നം ഏരിയ സെക്രട്ടറി പി.എൻ. ബിനു ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണ കേന്ദ്രത്തിൽനിന്നുള്ള വിഷപ്പുക ശ്വസിച്ച് നിരവധിപേർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടാവുന്നത്. പ്രശ്നത്തിൽ ഇടപെടാൻ പഞ്ചായത്ത് തയാറാവുന്നില്ലെന്ന് ബിനു പറഞ്ഞു. ഉഷ വേണുഗോപാൽ, പി.കെ. ഉണ്ണിക്കുട്ടൻ, ബാബു പി.ജോസഫ് തുടങ്ങിയവരും സംസാരിച്ചു. KTL VADAVATHOOR PRAKADANAM- വടവാതൂർ ഡമ്പിങ് യാർഡിൽനിന്നുയരുന്ന വിഷപ്പുകയിൽനിന്ന് പ്രദേശവാസികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വിജയപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story