Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനഷ്ടങ്ങളുണ്ടായ...

നഷ്ടങ്ങളുണ്ടായ മനുഷ്യരുടെ ജീവിത പ്രയാസങ്ങള്‍ അടിയന്തരമായി പരിഹരിക്കും -മന്ത്രി കെ. രാജന്‍

text_fields
bookmark_border
കോട്ടയം: കേരളത്തില്‍ നഷ്ടങ്ങളുണ്ടായ മനുഷ്യരുടെ ജീവിതപ്രയാസങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നുള്ളത് ഗൗരവമായി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി കെ. രാജന്‍. പ്രളയ ദുരിതാശ്വാസ ധനസഹായ വിതരണത്തിന്‍റെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും നഷ്​ടപ്പെട്ട ആധാരരേഖകള്‍ക്ക് പകരമുള്ളവയുടെ സൗജന്യവിതരണവും കൊക്കയാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊക്കയാറില്‍ ഇനിയും സഹായം ലഭിക്കേണ്ടതായി ആരെങ്കിലുമുള്ളതായി ശ്രദ്ധയിൽ പെട്ടാല്‍ അടിയന്തരമായി അദാലത് നടത്താനും മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 702 അപേക്ഷയാണ് കൊക്കയാറിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയത്. 629 കേസ്​ പരിശോധിച്ചതില്‍ 552 എണ്ണം അംഗീകരിച്ച്​ പണം വിതരണം ചെയ്യാവുന്ന തലത്തിലെത്തിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങൾ മികച്ചരീതിയില്‍ ഏകോപിപ്പിച്ച കലക്ടറെ മന്ത്രി അഭിനന്ദിച്ചു. വാഴൂര്‍ സോമന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സജനി ജയകുമാര്‍, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഡോമിന സജി, കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.എല്‍. ഡാനിയേല്‍, പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷാജി പുല്ലാട്ട് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story