Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലഹരി മരുന്ന്:...

ലഹരി മരുന്ന്: ഭർത്താവിനെ കുടുക്കാൻ ശ്രമിച്ച കേസ്; ഭാര്യ അടക്കം പ്രതികളെ കസ്റ്റഡിയിൽ വിട്ടു

text_fields
bookmark_border
മുട്ടം: കാമുകനൊപ്പം ജീവിക്കാൻ ലഹരി മരുന്നായ എം.ഡി.എം.എ വാഹനത്തിൽ ഒളിപ്പിച്ചുവെച്ച് ഭർത്താവിനെ കുടുക്കാൻ ശ്രമിച്ച കേസിൽ ഭാര്യ അടക്കം പ്രതികളെ ഏഴുവരെ പൊലീസ്​ കസ്റ്റഡിയിൽ വിട്ടു. വണ്ടന്മേട് പഞ്ചായത്ത് മുൻ അംഗം സൗമ്യ എബ്രഹാമിനെയും കൂട്ടുപ്രതികളായ കൊല്ലം മൈനാഗപ്പള്ളി വേങ്ങകരയിൽ റഹിയ മൻസിൽ എസ്.ഷാനവാസ്(39), കൊല്ലം കോർപറേഷൻ മുണ്ടക്കൽ അനിമോൻ മൻസിൽ എസ്.ഷെഫിൻഷാ (24) എന്നിവരെയുമാണ് മുട്ടം എൻ.ഡി.പി.എസ് കോടതി മാർച്ച്​ ഏഴുവരെ കസ്റ്റഡിയിൽ നൽകിയത്. ഇവരെ ഗൂഢാലോചന നടന്ന എറണാകുളം വൈറ്റിലയിലെ ഹോട്ടലിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കും. ഫെബ്രുവരി 22ന് ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാൻസാഫും വണ്ടന്മേട് പൊലീസും ചേർന്ന് പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിന്‍റെ വാഹനത്തിൽനിന്നാണ് എം.ഡി.എം.എ പിടികൂടിയത്. ഇതുമായി സുനിലിന് ബന്ധമില്ലെന്ന് മനസ്സിലാക്കിയ പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് വിദേശമലയാളിയും കാമുകനുമായ വിനോദിനൊപ്പം ജീവിക്കാൻ സൗമ്യ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതാണെന്ന് വ്യക്തമായത്. സൗമ്യ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ്​ ചെയ്‌തെങ്കിലും വിദേശത്തേക്ക് കടന്ന വിനോദിനെ അറസ്റ്റ്​ ചെയ്യാനായിട്ടില്ല. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story