Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരവീന്ദ്രൻ പട്ടയം...

രവീന്ദ്രൻ പട്ടയം റദ്ദാക്കാൻ നടപടി തുടങ്ങി; തെളിവെടുപ്പ്​ ഇന്നുമുതൽ

text_fields
bookmark_border
തൊടുപുഴ: 23 വർഷം മുമ്പ്​ ദേവികുളം താലൂക്കിലെ ഒമ്പത്​ വി​ല്ലേജിൽ വിതരണം ചെയ്ത വിവാദ രവീന്ദ്രൻ പട്ടയങ്ങൾ റവന്യൂ വകുപ്പിന്‍റെ ഉത്തരവുപ്രകാരം റദ്ദാക്കാൻ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി ആദ്യഘട്ട ​തെളിവെടുപ്പ്​ ശനിയാഴ്ച ആരംഭിക്കും. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി അർഹരായവർക്ക്​ പുതിയ പട്ടയം നൽകാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യസംഘം ചുമതലയേറ്റു. 1999ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ​ ദേവികുളം അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ച ഡെപ്യൂട്ടി തഹസിൽദാർ തൊടുപുഴ പെരിങ്ങാശ്ശേരി സ്വദേശി എം.ഐ. രവീന്ദ്രൻ താലൂക്കിലെ ഒമ്പത്​ വി​ല്ലേജിലെ 4251 ഹെക്ടർ സ്ഥലത്തിന്​ നൽകിയ​ 530 പട്ടയമാണ്​ അനധികൃതമെന്ന്​ കണ്ടെത്തി റദ്ദാക്കാൻ ഉത്തരവായത്​. ജനുവരി 18ന്​ പുറത്തിറങ്ങിയ ഉത്തരവുപ്രകാരം നടപടികൾ 45 ദിവസത്തിനകം പൂർത്തിയാക്കണം. ഇതിനുള്ള തിരക്കിട്ട പ്രവർത്തനങ്ങളിലാണ്​ ജില്ലയിലെ റവന്യുവിഭാഗം. ശനിയാഴ്ച ദേവികുളം ആർ.ഡി.ഒ കോൺഫറൻസ്​ ഹാളിൽ നടക്കുന്ന തെളിവെടുപ്പിൽ മറയൂർ, കീഴാന്തൂർ, കാന്തല്ലൂർ വില്ലേജുകളിൽ രവീന്ദ്രൻ പട്ടയം ലഭിച്ചവരും നിലവിൽ ഈ ഭൂമി കൈവശം വെച്ചവരും പ​​ങ്കെടുക്കും. കുഞ്ചിത്തണ്ണി വില്ലേജിലേത്​ മാർച്ച്​ 14ന്​ നടക്കും. മറ്റ്​ വില്ലേജുകളിലെ പരിശോധന നടപടി പൂർത്തിയാകുന്ന മുറക്ക്​ തെളിവെടുപ്പ്​ തീയതി തീരുമാനിക്കുമെന്ന്​ ദേവികുളം തഹസിൽദാർ അറിയിച്ചു. ഒമ്പത്​ വില്ലേജിലെയും രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയശേഷമേ പുതിയ പട്ടയം അനുവദിക്കുന്ന നടപടി ആരംഭിക്കൂ. അതേസമയം, പട്ടയങ്ങളിൽ ഒപ്പിട്ട ഉദ്യോഗസ്ഥൻ എന്ന നിലയിൽ തന്‍റെ ഭാഗം കൂടി കേട്ട ശേഷമേ റദ്ദാക്കൽ നടപടി ആരംഭിക്കാവൂ എന്ന്​ ആവശ്യപ്പെട്ട്​ എം.ഐ. രവീന്ദ്രൻ ഇടുക്കി കലക്ടർക്ക്​ കത്ത്​ നൽകിയിട്ടുണ്ട്​. അപേക്ഷ സ്വീകരിച്ചതായോ നിരസിച്ചതായോ മറുപടി ലഭിച്ചിട്ടില്ലെന്നും വിശദീകരണം ചോദിച്ചാൽ എഴുതി നൽകുമെന്നും രവീന്ദ്രൻ പറഞ്ഞു. സി.പി.എം-സി.പി.ഐ തർക്കമാണ് ഇപ്പോഴത്തെ വിഷയം. രവീന്ദ്രൻ പട്ടയങ്ങൾ ക്രമവത്​കരിച്ച്​ നൽകാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനിച്ചിരുന്നു. തീരുമാനം അട്ടിമറിച്ചത് കൈയേറ്റക്കാരെ സഹായിക്കാനെന്നും തന്‍റെ നെഞ്ചിൽ ചവിട്ടി അത് വേണ്ടെന്നും രവീന്ദ്രൻ പറഞ്ഞു. അഡീഷനൽ തഹസിൽദാറുടെ ചുമതല തന്ന്​ പട്ടയം നൽകാൻ നിർദേശിച്ചത്​ അന്നത്തെ കലക്ടറാണ്​. കലക്ടറുടെ ഉത്തരവ്​ അനുസരിക്കുക മാത്രമാണ്​ ചെയ്തത്​. കലക്ടർക്ക്​ കത്ത്​ നൽകാൻ എത്തിയപ്പോൾ ഉത്തരവാദപ്പെട്ട ചില റവന്യൂ ഉദ്യോഗസ്ഥർ മുതിർന്ന പൗരൻ എന്ന പരിഗണനപോലും നൽകിയില്ലെന്നും​ രവീന്ദ്രൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story