Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:42 AM IST Updated On
date_range 4 March 2022 5:42 AM ISTശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് വിദ്യാർഥികൾ
text_fieldsbookmark_border
പൊൻകുന്നം: ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ കാണാനും കുട്ടികൾക്ക് ലഭിക്കുന്ന സേവനങ്ങളെപ്പറ്റി മനസ്സിലാക്കാനും വിദ്യാർഥികളെത്തി. ചിറക്കടവ് മന്ദിരം എസ്.പി.വി.എൻ.എസ്.എസ് യു.പി സ്കൂളിലെ വിദ്യാർഥികളാണ് പൊൻകുന്നം സ്റ്റേഷൻ വളപ്പിലുള്ള ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചത്. പൊൻകുന്നം ശിശുസൗഹൃദ പൊലീസ് സ്റ്റേഷനും ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് ജില്ല യൂനിറ്റും ചേർന്ന് നടത്തിയ ചൈൽഡ് ഫ്രണ്ട്ലി ബോധവത്കരണ പരിപാടികളുടെ ഭാഗമായിട്ടായിരുന്നു കുട്ടികളുടെ സന്ദർശനം. പരിപാടികളുടെ ഉദ്ഘാടനം പൊൻകുന്നം എസ്.ഐ ടി.ജി. രാജേഷ് നിർവഹിച്ചു. സി. റോസ് മേരി, എസ്.ഐ ബിജി ജോർജ്, എ.എസ്.ഐ കെ.എം. പ്രസന്നൻ, സി.വി. സീന, കെ.ആർ. ജയകുമാർ, കെ.കെ. ബിനോയ് മോൻ, ജോബി മാത്യു, ബി. കൃഷ്ണകുമാർ, സേതു, അശോക് കുമാർ, നിഷ, എം.എസ്. ഇന്ദുമോൾ എന്നിവർ നേതൃത്വം നൽകി. KTL VZR 3 Child Police ചിറക്കടവ് മന്ദിരം എസ്.പി.വി.എൻ.എസ്.എസ് യു.പി സ്കൂൾ വിദ്യാർഥികൾ പൊൻകുന്നം ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
