Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅരയാഞ്ഞിലിമൺ-ഇടകടത്തി...

അരയാഞ്ഞിലിമൺ-ഇടകടത്തി പാലം യാഥാർഥ്യമാക്കണം

text_fields
bookmark_border
എരുമേലി: അരയാഞ്ഞിലിമൺ നിവാസികളുടെ ഗതാഗത മാർഗമായ പമ്പയാറിന് കുറുകെയുള്ള അരയാഞ്ഞിലിമൺ കോസ്​വേക്ക് പകരം പുതിയപാലം നിർമിക്കണമെന്ന ആവശ്യം ഉയരുന്നു. പാലം നിർമിക്കാൻ സർവേ നടത്തിയെങ്കിലും തുടർപ്രവർത്തനങ്ങൾ ഉണ്ടായില്ല. ഒരുവശം പമ്പയാറും മറ്റ് വശങ്ങളിൽ വനവും അതിര് പങ്കിടുന്ന പത്തനംതിട്ട ജില്ലയിൽ ഉൾപ്പെട്ട അരയാഞ്ഞിലിമണ്ണിലെ ജനങ്ങളുടെ പുറത്തേക്കുള്ള ഏക മാർഗമാണ് പമ്പയാറിന് കുറുകെയുള്ള കോസ് വേ. കാലവർഷത്തിൽ പമ്പയാറ്റിൽ ജലനിരപ്പ് ഉയരുന്നതോടെ കോസ്​വേ വെള്ളത്തിനടിയിലാകും. ഇതോടെ പ്രദേശവാസികൾ പുറംനാടുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെടുന്ന അവസ്ഥയാണ്. കഴിഞ്ഞ മഹാപ്രളയത്തിൽ ദിവസങ്ങളോളം പ്രദേശവാസികൾ ഒറ്റപ്പെട്ടതോടെ പമ്പയാറിന് കുറുകെ കയർ കെട്ടിയാണ് ഭക്ഷണവും വെള്ളവും എത്തിച്ചത്. കോട്ടയം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന അരയാഞ്ഞിലിമൺ-ഇടകടത്തി കോസ്‌വേക്ക് പകരം പുതിയ പാലം നിർമിക്കണമെന്നാണ്​ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പ്രദേശവാസികൾ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story