Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപഞ്ചായത്ത് ഓഫിസിലെ...

പഞ്ചായത്ത് ഓഫിസിലെ കോൺഫറൻസ് ഹാളിൽ ടൈലുകൾ പൊട്ടിത്തെറിച്ചു

text_fields
bookmark_border
കോട്ടയം: കുറിച്ചി പഞ്ചായത്ത് ഓഫിസിലെ കോൺഫറൻസ് ഹാളിൽ പൊട്ടിത്തെറി! വൻ ശബ്ദത്തോടെയാണ്​ പഞ്ചായത്ത് ഓഫിസിലെ കോൺഫറൻസ് ഹാളിലെ ടൈലുകൾ പൊട്ടിത്തെറിച്ചത്. ശബ്​ദം കേട്ടെത്തിയ ജീവനക്കാരും പഞ്ചായത്ത് പ്രസിഡന്‍റ്​ അടക്കമുള്ളവരും എത്തിയപ്പോൾ കണ്ടത് പൊട്ടിക്കിടക്കുന്ന ഇരുപത്താറോളം ടൈലുകളാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ്​ സംഭവം. ഹാളിനു സമീപത്തിരുന്ന് ജീവനക്കാർ ഭക്ഷണം കഴിക്കുകയായിരുന്നു. ഇവിടെനിന്ന്​ അൽപം മാറിയാണ് പഞ്ചായത്ത് പ്രസിഡന്‍റ്​ സുജാത സുശീലയും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ പ്രീതകുമാരിയും നിന്നിരുന്നത്. ഈ സമയത്താണ് പൊട്ടിത്തെറിയുണ്ടായത്. തുടർന്ന്, ജീവനക്കാർ ചേർന്ന് വിവരം എൻജിനീയറിങ് വിഭാഗത്തെ അടക്കം അറിയിച്ചു. വിവരം അറിഞ്ഞ് ജില്ല പഞ്ചായത്ത് കുറിച്ചി ഡിവിഷൻ അംഗം പി.കെ. വൈശാഖ് സ്ഥലത്ത് എത്തി. കുറിച്ചി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അനീഷ്, പഞ്ചായത്ത്​ അംഗം ഷാജി എന്നിവരും സ്ഥലത്ത് എത്തി സ്ഥിതിഗതികൾ അന്വേഷിച്ചു. അപ്രതീക്ഷിതമായി ടൈലുകൾ പൊട്ടിയതിന്‍റെ കാരണം എന്താണെന്ന ആശങ്കയിലാണ് അധികൃതർ. KTL Tiles കുറിച്ചി പഞ്ചായത്ത് ഓഫിസിലെ കോൺഫറൻസ് ഹാളിൽ ടൈലുകൾ പൊട്ടിത്തെറിച്ചത്​ പരിശോധിക്കുന്ന പഞ്ചായത്ത്​ അംഗങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story