Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:36 AM IST Updated On
date_range 4 March 2022 5:36 AM ISTകാട്ടുതീ; ഏക്കർ കണക്കിന് ഭൂമി കത്തിനശിച്ചു
text_fieldsbookmark_border
മുട്ടം (ഇടുക്കി): കൊല്ലംകുന്ന്, അറയാനി ഭാഗങ്ങളിൽ വൻ കാട്ടുതീ. ബുധനാഴ്ച പടർന്ന തീ വ്യാഴാഴ്ചയും പൂർണമായി അണക്കാനായിട്ടില്ല. അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയിട്ടുണ്ട്. ആൾതാമസമില്ലാത്ത മേഖലയായ കൊല്ലംകുന്ന് മലയിൽ പടർന്നുപിടിച്ച തീ പിന്നീട് ജനവാസമേഖലയായ പി.സി.ടി കോളനി, പച്ചിലാംകുന്ന് ഭാഗങ്ങളിലേക്ക് എത്തി. ഏക്കർ കണക്കിന് ഭൂമിയാണ് ഇവിടെ കത്തിനശിച്ചത്. തീ വീടുകൾക്ക് സമീപം എത്തിയതോടെ ജനം പരിഭ്രാന്തരായി. 80ലേറെ വീടുകളുള്ള പി.സി.ടി കോളനിയിൽ തീ എത്തിയതോടെയാണ് ജനങ്ങൾ അഗ്നിരക്ഷാസേനയെ അറിയിച്ചത്. ഏക്കറുകണക്കിന് സ്ഥലത്ത് പരന്നുകിടക്കുന്ന പാറക്കൂട്ടങ്ങളിലെ പുൽമേടും മരങ്ങളുമാണ് കത്തി നശിച്ചത്. തീപിടിച്ച് വൻ മരങ്ങൾ ഉൾപ്പെടെ പാറക്ക് മുകളിൽനിന്ന് ഊർന്നുവീണു. ഫയർഫോഴ്‌സിന്റെ വാഹനം എത്താത്ത പ്രദേശങ്ങളിൽ തീപടരുന്നത് രക്ഷാ പ്രവർത്തനം വൈകാൻ കാരണമാകും. അഗ്നിരക്ഷാസേനയും നാട്ടുകാരും രാത്രി വൈകിയും തീയണക്കാനുള്ള ശ്രമത്തിലാണ്. TDG100 Fire 1 കൊല്ലംകുന്ന്, അറയാനി ഭാഗങ്ങളിൽ പടർന്നുപിടിച്ച കാട്ടുതീ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story