Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉത്രം ഉത്സവം;...

ഉത്രം ഉത്സവം; ശബരിമലയിൽ ഒമ്പതിന്​ കൊടിയേറ്റ്​

text_fields
bookmark_border
പത്തനംതിട്ട: ഉത്രം ഉത്സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചിന്​ തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെ‍ളിക്കും. വൈകീട്ട്​ ഏഴുമുതല്‍ പ്രസാദശുദ്ധിക്രിയകള്‍ നടക്കും. ക്ഷേത്രനട തുറക്കുന്ന ദിവസം ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടാവില്ല. ഒമ്പതുമുതല്‍ 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 15,000 ഭക്തര്‍ക്ക് ദര്‍ശനത്തിന്​ അവസരം നല്‍കും. കൂടാതെ, നിലക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് സ്​പോട്ട് ബുക്കിങ്​ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒമ്പതിന് പുലര്‍ച്ച അഞ്ചിന്​ നട തുറക്കും. തുടർന്ന്​ പതിവ് അഭിഷേകവും ചടങ്ങുകളും നടക്കും. 10.30നും 11.30 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ഉത്സവ കൊടിയേറ്റ് നടക്കും. 17ന് പള്ളിവേട്ട. 18 ന് ഉച്ചക്ക് പമ്പയില്‍ ആറാട്ട് നടക്കും. ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തിച്ചേരുമ്പോള്‍ കൊടിയിറക്കുന്നതോടെ ഉത്സവ ചടങ്ങുകൾക്ക്​ സമാപനമാകും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി 10ന് നട അടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story