Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:33 AM IST Updated On
date_range 4 March 2022 5:33 AM ISTഎല്ലാ മെഡിക്കൽ കോളജിലും കരൾമാറ്റ ശസ്ത്രക്രിയ ആരംഭിക്കും -മന്ത്രി
text_fieldsbookmark_border
ഗാന്ധിനഗർ(കോട്ടയം): സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും കരൾമാറ്റ ശസ്ത്രക്രിയ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അവയവദാന ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുമെന്നും അവർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യ കരൾമാറ്റ ശസ്ത്രക്രിയയക്ക് വിധേയനായ സുബീഷിന് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് കൈമാറിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒറ്റ മനസ്സോടെ ഒരു ടീമായി പ്രവർത്തിച്ചതാണ് വിജയത്തിന് കാരണം. സംസ്ഥാനത്ത് അവയവം മാറ്റിവെക്കാനായി കാത്തിരിക്കുന്നവര്‍ ധാരാളമുണ്ട്. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിനൊരു പരിഹാരം കാണാനാണ് സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ യാഥാര്‍ഥ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഉടന്‍ ആരംഭിക്കുന്നതാണ്. കോഴിക്കോടും കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. കോട്ടയം മെഡിക്കൽ കോളജിന്‍റെ ചികിത്സകളിലുള്ള വിജയം പ്രശംസാർഹമാണ്. അതിനാൽ വികസന പ്രവർത്തന കാര്യത്തിൽ കോട്ടയത്തിന് മുൻഗണന നൽകുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story