Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുൻ മന്ത്രി ഗുരുദാസൻ...

മുൻ മന്ത്രി ഗുരുദാസൻ ഭവനരഹിതൻ; വീടൊരുക്കി​ പാർട്ടി

text_fields
bookmark_border
പ​ണം സ്വ​രൂ​പി​ച്ച​ത്​ കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി കി​ളി​മാ​നൂ​ർ: മു​ൻ മ​ന്ത്രി പി.​കെ. ഗു​രു​ദാ​സ​ന് സി.​പി.​എം വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്നു. കി​ളി​മാ​നൂ​ർ​ പു​ളി​മാ​ത്ത്​ പ​ഞ്ചാ​യ​ത്തി​ൽ പേ​ടി​കു​ള​ത്ത് ഭാ​ര്യ​ക്ക് കു​ടും​ബ​സ്വ​ത്താ​യി ല​ഭി​ച്ച പ​ത്ത് സെ​ന്‍റ്​ സ്ഥ​ല​ത്താ​ണ്​ വീ​ടൊ​രു​ങ്ങു​ന്ന​ത്. മാ​ർ​ച്ച്​ അ​വ​സാ​നം ഗു​രു​ദാ​സ​ന്​ വീ​ട്​ കൈ​മാ​റും. കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി​യാ​ണ് നി​ർ​മാ​ണ​ത്തി​നു​ള്ള പ​ണം സ്വ​രൂ​പി​ച്ച​ത്. പാ​ർ​ട്ടി അം​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ മാ​ത്ര​മാ​യി​രു​ന്നു പ​ണ​പ്പി​രി​വ്. ഇ​പ്പോ​ൾ ഗു​രു​ദാ​സ​ൻ പാ​ർ​ട്ടി ഫ്ലാ​റ്റി​ലാ​ണ്​ താ​മ​സി​ക്കു​ന്ന​ത്. ന​ട​പ്പ്​ സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗ​ത്വ​മൊ​ഴി​യു​മ്പോ​ൾ ഫ്ലാ​റ്റ്​ വി​ടേ​ണ്ടി​വ​രും. ര​ണ്ട്​ കി​ട​പ്പു​മു​റി​യു​ള്ള ചെ​റി​യ വീ​ട്​ മ​തി​യെ​ന്നാ​യി​രു​ന്നു പി.​കെ. ഗു​രു​ദാ​സ​ന്‍റെ ആ​വ​ശ്യം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​കൂ​ടി​യാ​യ സ​ജി​ത്തി​നെ നി​ർ​മാ​ണ​ചു​മ​ത​ല ഏ​ൽ​പി​ച്ചു. ര​ണ്ട് കി​ട​പ്പു​മു​റി​ക​ളും വ​രാ​ന്ത​യും അ​ടു​ക്ക​ള​യും കൂ​ടാ​തെ ഓ​ഫി​സ്​ കം ​ബെ​ഡ്​​റൂ​മും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​നി ത​റ​യു​ടെ​യും പ്ലം​ബി​ങ്ങി​ന്‍റെ​യും പ​ണി​യാ​ണ്​ ബാ​ക്കി. 8.50 ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. 25 വ​ർ​ഷ​ത്തോ​ളം സി.​പി.​എം കൊ​ല്ലം ജി​ല്ല സെ​ക്ര​ട്ട​റി​യും 10 വ​ർ​ഷം എം.​എ​ൽ.​എ​യും അ​ഞ്ചു​വ​ർ​ഷം എ​ക്സൈ​സ്-​തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യി​രു​ന്നു ഗു​രു​ദാ​സ​ൻ. കാ​പ്​​ഷ​ൻ: മു​ൻ​മ​ന്ത്രി ഗു​രു​ദാ​സ​നു​വേ​ണ്ടി നി​ർ​മി​ക്കു​ന്ന വീ​ട്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story