Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്രൈം മാപ്പിങ്​...

ക്രൈം മാപ്പിങ്​ പദ്ധതിക്ക് ജില്ലയില്‍ തുടക്കം

text_fields
bookmark_border
കോട്ടയം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെക്കെതിരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞ് സ്ത്രീസൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന ക്രൈം മാപ്പിങ്​ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിര്‍മല ജിമ്മി നിര്‍വഹിച്ചു. ആദ്യഘട്ടമായി ചെമ്പ്, മാഞ്ഞൂര്‍, വെള്ളൂര്‍, തിരുവാര്‍പ്പ്, വിജയപുരം, വാകത്താനം, ചിറക്കടവ്, മുണ്ടക്കയം, തലപ്പലം, മീനച്ചില്‍, എലിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ക്രൈം മാപ്പിങ്​ നടത്തുന്നത്. പ്രാദേശിക ഇടങ്ങളിൽ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ കണ്ടെത്തുക, കുറ്റകൃത്യങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുക, അതിക്രമങ്ങള്‍ നേരിടുന്നവരെ സഹായിക്കുക എന്നിവക്കായി നടത്തുന്ന പഠനഗവേഷണ പ്രവര്‍ത്തനമാണ് ക്രൈം മാപ്പിങ്​. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാൻ ലക്ഷ്യമിട്ട് കുറ്റകൃത്യങ്ങളുടെ മാതൃകകള്‍ മാപ്പ് ചെയ്യാനും വിശകലനം ചെയ്യാനും നിയമനിര്‍വഹണ ഏജന്‍സികളിലെ വിശകലന വിദഗ്​ധര്‍ ഉപയോഗിക്കുന്ന രീതിയാണ് ക്രൈം മാപ്പിങ്​. അയല്‍ക്കൂട്ടങ്ങളിലും ഓക്‌സിലറി ഗ്രൂപ്പുകളിലുമുള്ളവർക്കും ട്രാന്‍സ്ജന്‍ഡർ വിഭാഗത്തിൽപ്പെടുന്നവർക്കും ജീവിതത്തില്‍ നേരിടുന്ന അതിക്രമങ്ങള്‍ രഹസ്യസ്വഭാവം ഉറപ്പാക്കി രേഖപ്പെടുത്തി നൽകാൻ അവസരമൊരുക്കും. ചടങ്ങില്‍ കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ അഭിലാഷ് കെ.ദിവാകര്‍ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ തയാറാക്കിയ സ്ത്രീപക്ഷ നവകേരളം കലണ്ടര്‍ പ്രകാശനവും ചടങ്ങില്‍ നടത്തി. ജില്ല പ്രോജക്ട് മാനേജര്‍ ഇ.എസ്. ഉഷാദേവി പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻമാര്‍, സെക്രട്ടറിമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സൻമാര്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു. KTL Calender സ്ത്രീപക്ഷ നവകേരളം കാമ്പയിന്‍റെ പ്രചാരണത്തിനായി ജില്ല കുടുംബശ്രീ മിഷന്‍ തയാറാക്കിയ കലണ്ടറിന്‍റെ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിര്‍മല ജിമ്മി നിര്‍വഹിക്കുന്നു കാരിക്കോട്-തട്ടാർകുന്ന് റോഡ് നവീകരിച്ചു കോട്ടയം: മുളക്കുളം പഞ്ചായത്തിൽ നവീകരണം പൂർത്തീകരിച്ച കാരിക്കോട് തട്ടാർകുന്ന് റോഡിന്‍റെ ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. സുനിൽ നിർവഹിച്ചു. ജില്ല പഞ്ചായത്തിന്‍റെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച 12ലക്ഷം രൂപ വിനിയോഗിച്ചാണ് 146 മീറ്റർ നീളവും ആറ് മീറ്റർ വീതിയുമുള്ള റോഡ് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. വാസുദേവൻ നായർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി.എസ്. ശരത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയമോൾ ജോർജ്, പോൾസൺ ബേബി, എ.കെ. ഗോപാലൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സാബുക്കുട്ടൻ, എം.സി. ജോയി, സി.ടി. സന്ദീപ് കുമാർ, ജോർജുകുട്ടി ആലക്കുഴിയിൽ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story