Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപമ്പാവാലി പട്ടയം;...

പമ്പാവാലി പട്ടയം; റീസർവേ നടപടികൾ ആരംഭിച്ചു

text_fields
bookmark_border
എരുമേലി: പമ്പാവാലി നിവാസികൾക്ക് സാധുവായ പട്ടയം ലഭ്യമാക്കുന്നതിന്​ റീസർവേ നടപടികൾ ആരംഭിച്ചു. സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് നടപടികൾ. ഇതിന്‍റെ ഭാഗമായി സ്പെഷൽ ക്യാമ്പ് ഓഫിസ് ആരംഭിച്ചു. പമ്പാവാലി മേഖലയിലെ പത്തനംതിട്ട ജില്ലയിൽ ഉൾപ്പെട്ട ഭൂമി കോട്ടയം ജില്ലയിലെ എരുമേലി തെക്ക് വില്ലേജിലേക്ക് മാറ്റുന്ന നടപടികളും നടന്നുവരുന്നു. സർവേ ജോലികളുടെ രൂപരേഖ തയാറാക്കി കലക്ടർക്ക് നൽകും. കലക്ടറുടെ നിർദേശപ്രകാരം തുടർജോലികൾ പൂർത്തിയാക്കും. ഫെബ്രുവരിയിൽ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പട്ടയ നടപടികൾക്ക്​ പ്രത്യേക ഉദ്യോഗസംഘത്തെ നിശ്ചയിച്ചത്. ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരം പമ്പാവാലിയിൽ സർക്കാർ കുടിയിരുത്തിയ കർഷക കുടുംബങ്ങൾക്ക് സാധുവായ പട്ടയങ്ങൾ ലഭ്യമാക്കാനുള്ള നടപടികളാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story