Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചെറുവള്ളി പള്ളിപ്പടി...

ചെറുവള്ളി പള്ളിപ്പടി പാലം ഈവർഷം പൂർത്തീകരിക്കും -ഡോ. എൻ. ജയരാജ്

text_fields
bookmark_border
പൊൻകുന്നം: കഴിഞ്ഞ പ്രളയകാലത്ത്​ പൂർണമായി ഒലിച്ചുപോയ ചെറുവള്ളി പള്ളിപടിക്കൽ പാലം 2022ൽ പണി പൂർത്തീകരിക്കുമെന്ന് ഗവ. ചീഫ്. വിപ്പ് ഡോ. എൻ. ജയരാജ്‌. കേരള കോൺഗ്രസ്‌ എം ചിറക്കടവ് മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി-മണ്ണനാനി റോഡ് കിഫ്‌ബിയിൽ ഉൾപ്പെടുത്തി 95 കോടിക്കുള്ള ഭരണാനുമതിയായിട്ടുണ്ട്. 50 വർഷം പൂർത്തിയാകുന്ന പൊൻകുന്നം കെ.എസ്‌.ആർ.ടി.സി ഡിപ്പോയുടെ നവീകരണവുമായി ബന്ധപ്പെട്ട് മന്ത്രിതല ചർച്ച നടക്കുകയാണ്. പുതിയ ഗ്രാമീണ സർവികൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ്​ ഷാജി നല്ലേപറമ്പിലിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷാജി പാമ്പൂരി, സണ്ണി ഞള്ളിയിൽ, മാത്തുകുട്ടി മണ്ണൂർ, തോമസ് പാട്ടത്തിൽ, ഷൈല ജോൺ, അബ്‌ദുൽ റഹ്മാൻ, സുമേഷ് ആൻഡ്രൂസ്, ആന്‍റണി മാർട്ടിൻ, എബ്രഹാം, രാഹുൽ ബി.പിള്ള, ഫിനോ പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story