Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎബി കുന്നപ്പറമ്പിൽ...

എബി കുന്നപ്പറമ്പിൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ

text_fields
bookmark_border
കോട്ടയം: നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനായി എബി കുന്നപ്പറമ്പിലെ തെരഞ്ഞെടുത്തു. എൽ.ഡി.എഫിന്​ ഭൂരിപക്ഷമുള്ള ആരോഗ്യ സ്ഥിരംസമിതിയിൽ സി.പി.ഐയിലെ ധാരണപ്രകാരമാണ് എബിയെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. ആദ്യ ഒരുവർഷം ചെയർമാൻ സ്ഥാനം സി.പി.ഐയിലെ തന്നെ എൻ.എൻ. വിനോദായിരുന്നു. ആദ്യ രണ്ടുവർഷം സി.പി.ഐക്കും തുടർന്നുള്ള മൂന്നുവർഷം സി.പി.എമ്മിനുമാണ്​ ചെയർമാൻ സ്ഥാനം. യു.ഡി.എഫിലെ എം.എ. ഷാജി​യെയാണ്​ എബി പരാജയപ്പെടുത്തിയത്. ജില്ലയില്‍ 248 പേര്‍ക്ക്​ കോവിഡ് കോട്ടയം: ജില്ലയില്‍ 248പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 766പേര്‍ രോഗമുക്തരായി. 2684 പരിശോധനഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 88 പുരുഷന്മാരും 118 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 62പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2280 പേരാണ് ചികിത്സയിലുള്ളത്. ഭക്ഷ്യസുരക്ഷ പരിശീലനം ​കോട്ടയം: ബേക്കറി ഉൽപന്ന നിര്‍മാണ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍റർപ്രണര്‍ഷിപ് ഡെവലപ്‌മെന്‍റ്​ ഭക്ഷ്യസുരക്ഷ പരിശീലനവും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14 മുതല്‍ 18വരെ എറണാകുളം കളമശ്ശേരിയില്‍ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ളവര്‍ www.kied.info എന്ന് വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഫീസ് 1000 രൂപ. ഫോണ്‍: 0484 2532890.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story