Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'ബസ് സർവിസ്...

'ബസ് സർവിസ് പുനരാരംഭിക്കണം'

text_fields
bookmark_border
ബസ് സർവിസ് പുനരാരംഭിക്കണം
cancel
പാമ്പാടി: കാൽ നൂറ്റാണ്ടിലേറെയായി സർവിസ് നടത്തിയിരുന്ന കോട്ടയം-പാമ്പാടി -ദയറ കെ.എസ്. ആർ.ടി.സി ബസ് സർവിസ്​ പുനരാരംഭിക്കണമെന്ന് എൻ.സി.പി പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി അധികൃതരോട്​ ആവശ്യപ്പെട്ടു. അതിരാവിലെ ട്രെയിനിൽ കോട്ടയത്തുനിന്ന്​ പോയിരുന്ന നിരവധി യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായിരുന്നു ഈ ബസ്. കോവിഡിന്​ മുമ്പുതന്നെ സർവിസ് നിർത്തിവെച്ചിരുന്നു. പാമ്പാടി, ദയറ, ബി.എം.എം സ്കൂൾ, കെ.ജി. കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക്​ പോകേണ്ടവർ ഇപ്പോൾ ഏറെ ക്ലേശിക്കുകയാണ്. നിയോജകമണ്ഡലം പ്രസിഡൻറ് ജെയ്മോൻ പി. ജേക്കബ് അധ്യക്ഷനായി. എൻ.സി.പി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ യോഗം ഉദ്ഘാടനം ചെയ്തു. ഗ്ലാഡ്സൺ ജേക്കബ്, രാജശേഖര പണിക്കർ, രഘുനാഥൻ നായർ, എബിസൺ കൂരോപ്പട, വിജയകുമാർ, എ.ജി. അനിൽകുമാർ, ബിജു തോമസ് എന്നിവർ സംസാരിച്ചു. KTL VZR 2 NCP Bus ചിത്രവിവരണം എൻ.സി.പി പുതുപ്പള്ളി നിയോജകമണ്ഡലം പ്രവർത്തകയോഗം സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story