Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:41 AM IST Updated On
date_range 3 March 2022 5:41 AM ISTസുബീഷ് ഇന്ന് ആശുപത്രി വിടും
text_fieldsbookmark_border
കോട്ടയം: മെഡിക്കൽ കോളജിൽ ആദ്യ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ സുബീഷ് വ്യാഴാഴ്ച ആശുപത്രി വിടും. ആരോഗ്യമന്ത്രി വീണാ ജോജ് സുബീഷിനെ മെഡിക്കൽ കോളജിൽ സന്ദർശിക്കും. രാവിലെ 7.30നാണ് മന്ത്രി സന്ദർശിക്കുന്നത്. കഴിഞ്ഞ 14നാണ് സുബീഷ് കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. ഭാര്യ പ്രവിജയുടെ കരളാണ് ഭർത്താവിന് നൽകിയത്. 16 ദിവസങ്ങൾ കൊണ്ട് സുബീഷിന്‍റെ ആരോഗ്യനില സാധാരണ നിലയിലേക്ക് എത്തിച്ചേർന്നതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്യുന്നത്. ശസ്ത്രക്രിയക്കുശേഷം ഐ.സി.യുവിലും തുടർന്ന് ഗ്യാസ്ട്രോ സർജറി പരിചരണ വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിലുമായിരുന്നു ഇയാൾ ചികിത്സയിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം പ്രവിജയെ ഡിസ്ചാർജ് ചെയ്തിരുന്നു. ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രീയ നടത്തിയത്. കേരളത്തിൽ സർക്കാർ മേഖലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരുതവണ മാത്രമാണ് ഇതിനുമുമ്പ് കരൾമാറ്റ ശസ്ത്രക്രിയ നടന്നിട്ടുള്ളത്. ആശുപത്രി വിടുന്ന സുബീഷ് മെഡിക്കൽ കോളജിന് സമീപത്ത് അദ്ദേഹത്തിന്‍റെ നാട്ടുകാർ എടുത്തുകൊടുത്ത വാടക വീട്ടിലേക്കാണ് പോകുന്നത്. ചികിത്സയുടെ ഭാഗമായി മൂന്നുമാസംവരെ രോഗിയും ദാതാവും ഈ വാടകവീട്ടിലാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story