Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:34 AM IST Updated On
date_range 3 March 2022 5:34 AM ISTസി.പി.എമ്മിൽ പിണറായിസം- പി.സി. ജോർജ്
text_fieldsbookmark_border
കോട്ടയം: കമ്യൂണിസം നഷ്ടമായ സി.പി.എമ്മിൽ പിണറായിസമാണ് നടക്കുന്നതെന്ന് ജനപക്ഷം(സെക്കുലർ) ചെയർമാൻ പി.സി. ജോർജ്. എറണാകുളത്ത് സി.പി.എം സംസ്ഥാനസമ്മേളനമല്ല, പിണറായിയെന്ന വ്യക്തിയുടെ പേരിൽ ഒരു പറ്റം ആളുകൾ ഒരുമിച്ച് ചേർന്നിരിക്കുകയാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വി.എസ്. അച്യുതാനന്ദന്‍റെ ഒരു ഫോട്ടോ പോലുംവെക്കാതെ അദ്ദേഹത്തെ സമ്മേളനത്തിൽനിന്ന് പൂർണമായി ഒഴിവാക്കി. എറണാകുളത്തുകാരനായ മുതിർന്ന നേതാവ് എം.എം. ലോറൻസിനും ഇടംനൽകിയില്ല. പിണറായി സർക്കാറിന്‍റെ ഭരണനേട്ടം കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളുമായി മാറിയിരിക്കുന്നു. കൊലപാതകങ്ങൾ നിയന്ത്രിക്കാൻ സർക്കാറിന് കഴിയുന്നില്ല. ക്രമസമാധാനനില തകർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് മറ്റാരെയെങ്കിലും ഏൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആഭിമുഖ്യമുള്ളവർ സംഘടിച്ച് പിണറായി സർക്കാറിനെതിരെ രംഗത്ത് വരണം. ഇത്തരക്കാർ സി.പി.ഐയുമായി യോജിച്ച് യഥാർഥ ഇടതുപക്ഷ മുന്നണിയായി മാറണം. കേരള കോൺഗ്രസ് രൂപവത്കരണം ചരിത്രപരമായ മണ്ടത്തരമായിരുന്നു. കേരള കോൺഗ്രസ് രൂപവത്കരിച്ചില്ലായിരുന്നെങ്കിൽ കോൺഗ്രസ് കൂടുതൽ ശക്തി പ്രാപിക്കുമായിരുന്നു. കെ.എം. മാണിയും പി.ജെ. ജോസഫും ധനകാര്യ -റവന്യൂ മന്ത്രിമാരായിരുന്നിട്ടും സ്വന്തമായി കാശുണ്ടാക്കിയതല്ലാതെ കർഷകർക്ക് പട്ടയം കൊടുക്കാതെ അണികളെ വഞ്ചിച്ചുവെന്നും ജോർജ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story