Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയുവതിയെയും...

യുവതിയെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

text_fields
bookmark_border
യുവതിയെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍
cancel
മുണ്ടക്കയം: ചോറ്റി ശിവരാത്രി മഹോത്സവ ചടങ്ങിനെത്തിയ യുവതിയെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ രണ്ടാംപ്രതി ചോറ്റി പരപ്പില്‍ അഭിജിത്തിനെ​ (മുത്തു -26) പൊലീസ് അറസ്റ്റ്​ ചെയ്തു. ചൊവ്വാഴ്ച ക്ഷേത്ര കാവടി ഉത്സവത്തിനെത്തിയതായിരുന്നു ഏന്തയാര്‍, ഞര്‍ക്കാട് വടക്കേചെരുവില്‍ രാഖി (31), ഭര്‍ത്താവ് ഹരിമോന്‍ (34), പിതാവ് സോമന്‍ (58) എന്നിവര്‍. ചൂട് ശക്തമായതോടെ രാഖി സമീപത്തെ കടയുടെ വരാന്തയില്‍ വിശ്രമിക്കുന്നതിനിടെ കടയുടമ വട്ടത്തറ ജയമോഹന്‍ (ജയന്‍ -48) യുവതിയോട് അശ്ലീലച്ചുവയില്‍ സംസാരിച്ചു. ഇത് ചോദ്യംചെയ്ത ഹരിമോന്‍, സോമന്‍, രാഖി എന്നിവരെ ജയമോഹനും അഭിജിത്തും ചേര്‍ന്ന്​ മർദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ഇവര്‍ കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷം അറിഞ്ഞ് സ്ഥലത്തെത്തിയ ഫ്ലൈയിങ്​ സ്‌ക്വാഡ് എസ്.ഐ ലാലുവിനെയും ജയമോഹന്‍ ആക്രമിച്ചതായും കേസുണ്ട്​. സംഭവവുമായി ബന്ധപ്പെട്ട്​ പൊലീസ് രണ്ട് കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഖിയെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ ജയമോഹന്‍, അഭിജിത്ത് എന്നിവര്‍ക്കെതിരെയും പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ജയമോഹനെതിരെയും കേസെടുത്തിട്ടുണ്ട്​. ബുധനാഴ്ച പിടിയിലായ അഭിജിത്ത് കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ പോക്‌സോ കേസില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജയമോഹന്‍ റിമാന്‍ഡിലാണ്. KTG WBL Akramam, Arrest
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story