Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുട്ടമ്പലം...

മുട്ടമ്പലം ശ്മശാനത്തിന്‍റെ അറ്റകുറ്റപ്പണി തീർക്കാതെ ഏജൻസി

text_fields
bookmark_border
കോട്ടയം: വാർഷിക അറ്റകുറ്റപ്പണി കരാർ കാലാവധി കഴിഞ്ഞിട്ടും . ഫെബ്രുവരി 24നാണ്​ കരാർ കാലാവധി കഴിഞ്ഞത്​. ഹൈടെക്​ എന്ന കമ്പനിയാണ്​ അറ്റകുറ്റപ്പണിയുടെ കരാർ ഏറ്റെടുത്തിരുന്നത്​. 3,70,000 രൂപയാണ്​ കരാർ തുക. ശ്മശാനത്തിലെ ഒരു ഫർണസ്​ മാത്രമാണ്​ നാളുകളായി പ്രവർത്തിക്കുന്നത്​. ടാങ്കിന്​ ചോർച്ചയുണ്ട്​. മൃതദേഹവുമായി എത്തുന്നവർക്ക്​ കൈകഴുകാൻപോലും വെള്ളമില്ലാത്ത അവസ്ഥയാണ്​. നേരത്തേ പുകക്കുഴൽ ദ്രവിച്ച്​ ഒടിയാറായ നിലയിലായിരുന്നു. മൃതദേഹം ദഹിപ്പിക്കുമ്പോൾ വശങ്ങളിലൂടെ പുക പരക്കുന്നത്​ സമീപവാസികൾക്ക്​ ശല്യമായിരുന്നു. പരാതിയെത്തുടർന്ന്​ അടുത്തിടെയാണ്​ പുകക്കുഴൽ നന്നാക്കിയത്​. ജില്ലയിൽ ഏറ്റവുമധികം മൃതദേഹങ്ങൾ സംസ്കരിക്കുന്നത്​ ഇവിടെയാണ്​. നഗരസഭക്കു പുറത്തുനിന്നടക്കം മൃതദേഹങ്ങൾ സംസ്കാരത്തിന്​ എത്തിക്കുന്നുണ്ട്​. ഒരു ഫർണസ്​ മാത്രമായതിനാൽ പലർക്കും കൃത്യസമയത്ത്​ സംസ്കാരം നടത്താനാകുന്നില്ല. കഴിഞ്ഞ ദിവസം നടന്ന കൗൺസിലിൽ പ്രതിപക്ഷ കൗൺസിലർമാർ ഈ വിഷയം ഉന്നയിച്ചിരുന്നു. ശ്മശാനത്തിന്‍റെ പ്രവർത്തന മേൽനോട്ടത്തിന് ആരുമില്ലാത്ത അവസ്ഥയാണെന്നും ചെയ്യാത്ത പണിക്കു പണം വാങ്ങിയിട്ടുണ്ടെങ്കിൽ അത്​ ഏജൻസിയിൽനിന്ന്​ തിരിച്ചുപിടിക്കണമെന്നും ആവശ്യമുയർന്നു. എന്നാൽ, ഏജൻസിയിൽനിന്ന്​ അറ്റകുറ്റപ്പണികളുടെ റിപ്പോർട്ട്​ കിട്ടിയിട്ടില്ലെന്ന്​ സെക്രട്ടറി ഇൻ ചാർജ്​ അറിയിച്ചു. ഹൈടെക്​ കമ്പനിയെക്കൊണ്ടുതന്നെ നിലവിലെ അറ്റകുറ്റപ്പണി നടത്തിക്കാൻ കൗൺസിൽ തീരുമാനിച്ചു. ശ്മശാനത്തിന്‍റെ പ്രവർത്തനം പരിശോധിക്കാൻ ബന്ധപ്പെട്ട ഓവർസിയർമാരെ എല്ലാ ആഴ്​ചയും പരിശോധനക്ക് വിടാനും തീരുമാനിച്ചു. പുതിയ കരാർ ഏൽപിക്കുന്നതിന്​ ശുചിത്വമിഷൻ നാല്​ സേവനദാതാക്കളെ നിർ​ദേശിച്ചിട്ടുണ്ട്​. ഇതിൽ ഹൈടെക്​ കമ്പനി ഇല്ലെന്നും ചെയർപേഴ്​സൻ അറിയിച്ചു. വാതകശ്മശാനമാണ്​ മുട്ടമ്പലത്തേത്​. രണ്ടു മൃതദേഹങ്ങൾ ഒരേസമയം ദഹിപ്പിക്കാനാകും. ​ദിവസം നാലു മൃതദേഹങ്ങൾവരെ എത്തിക്കാറുണ്ട്​. പടം: ktl muttamblam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story