Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:35 AM IST Updated On
date_range 2 March 2022 5:35 AM ISTറോഡരികിൽ അപകടക്കെണിയൊരുക്കി തടികൾ
text_fieldsbookmark_border
തലയാഴം: റോഡരികിൽ അപകടക്കെണിയാകുന്ന തടികൾ നീക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. തലയാഴം തോട്ടകം ഷാപ്പിന് സമീപത്ത് റോഡരികിൽ മുറിച്ചിട്ട തടികളാണ് അപകടക്കെണിയാകുന്നത്. റോഡരികിലേക്ക് തള്ളിനിൽക്കുന്ന ഇവയിൽ തട്ടാതെ തലനാരിഴക്കാണ് ഇരുചക്രവാഹന യാത്രികരും കാൽനടക്കാരും രക്ഷപ്പെടുന്നത്. റോഡരികിൽ അപകട ഭീഷണി ഉയർത്തിനിന്ന വൻമരത്തിൽ വാഹനങ്ങൾ ഇടിച്ച് അപകടങ്ങൾ പതിവായതിനെ തുടർന്ന് ജനങ്ങളുടെ നിരന്തരമായി ആവശ്യം ഉന്നയിച്ചതോടെയാണ് മരം മുറിച്ചുനീക്കിയത്. മാസങ്ങൾക്ക് മുമ്പ് മുറിച്ചിട്ടവ റോഡരികിൽ കിടക്കുന്നതിനാൽ അപകട ഭീഷണി ഒഴിവായിട്ടില്ല. ആളപായത്തിന് ഇടയാക്കിയേക്കാവുന്ന തടികൾ റോഡരികിൽനിന്ന് മാറ്റുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story