Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:47 AM IST Updated On
date_range 1 March 2022 5:47 AM ISTക്ഷേത്രക്കുളം നവീകരണം പൂർത്തീകരിച്ചു
text_fieldsbookmark_border
കടുത്തുരുത്തി: നവീകരണം പൂർത്തീകരിച്ച കാരിക്കോട് ശ്രീമഹാദേവർ ക്ഷേത്രം മോൻസ് ജോസഫ് എം.എൽ.എ നാടിനു സമർപ്പിച്ചു. സർക്കാറിൻെറ കാവും കുളവും പദ്ധതിയിൽ ഉൾപ്പെടുത്തി കെ.എൽ.ഡി.സി നേതൃത്വത്തിലാണ് നവീകരണം നടപ്പാക്കിയത്. നവീകരണം പൂർത്തീകരിച്ച് വിപുലമായ സൗകര്യം ഏർപ്പെടുത്താൻ 46 ലക്ഷം രൂപയുടെ വികസന പദ്ധതി നടപ്പാക്കിയതായി എം.എൽ.എ യോഗത്തിൽ അറിയിച്ചു. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടത്തിയ പൊതുസമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് ഒ.ടി. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
