Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:46 AM IST Updated On
date_range 1 March 2022 5:46 AM ISTആസ്തിനിർണയത്തിന് ഡ്രോൺ സർവേ ഇന്ന് തുടങ്ങും
text_fieldsbookmark_border
കോട്ടയം: മുനിസിപ്പാലിറ്റിയുടെ ആസ്തിനിർണയത്തിന് ഡ്രോൺ സർവേ ചൊവ്വാഴ്ച തുടങ്ങും. ഊരാളുങ്കൽ ലേബർ കോഓപറേറ്റിവ് സൊസൈറ്റിയാണ് സർവേ നടത്തുന്നത്. 52 വാർഡിലും ഡ്രോൺ സർവേ നടത്തും. ബഹുവർഷ പദ്ധതിക്ക് 16 ലക്ഷം രൂപ ആദ്യഘട്ടം അനുവദിച്ചിട്ടുണ്ട്. മാർച്ച് 31നു മുമ്പ് തുക ചെലവഴിക്കുന്നതിൻെറ ഭാഗമായാണ് അടിയന്തരമായി സർവേ ആരംഭിക്കുന്നത്. ജിയോ ടാഗിങ് വഴി മാപ്പിങ് മാത്രമാണ് ആദ്യഘട്ടം ചെയ്യുന്നത്. റോഡുകൾ, തെരുവുവിളക്ക്, ഹൈമാസ്റ്റ്-ലോമാസ്റ്റ് വിളക്ക്, ബസ്ബേ, കെട്ടിടങ്ങൾ, വാട്ടർ ടാങ്ക്, കലുങ്ക്, കുളങ്ങൾ, പ്രതിമ, ബോട്ട്ജെട്ടി, ഗവ. സ്കൂളുകൾ, ഗവ. ഓഫിസുകൾ, പൊതുശൗചാലയങ്ങൾ, ടാക്സി സ്റ്റാൻഡ്, മാലിന്യത്തൊട്ടികൾ തുടങ്ങിയവയാണ് സർവേയുടെ പരിധിയിൽ വരുന്നത്. കൂടുതൽ വ്യക്തതക്കായി രണ്ടാംഘട്ടമായി നേരിട്ടുള്ള സർവേ നടത്തും. വ്യക്തി വിവരങ്ങൾ, വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ രണ്ടാംഘട്ടത്തിലായിരിക്കും. ഇക്കാര്യങ്ങൾ കൗൺസിൽ കൂടി തീരുമാനിക്കും. സർവേയിലൂടെ സ്വത്തുക്കൾ സംബന്ധിച്ച റിപ്പോർട്ട് നഗരസഭക്കു ലഭ്യമാകും. നിലവിൽ അത്തരത്തിലൊരു കണക്ക് നഗരസഭയുടെ കൈവശമില്ല. സർവേ നടത്തുമ്പോൾ അതത് കൗൺസിലർമാരെ മുൻകൂട്ടി അറിയിക്കണമെന്ന് വൈസ് ചെയർമാൻ ബി. ഗോപകുമാർ കൗൺസിൽ യോഗത്തിൽ നിർദേശം നൽകി. പദ്ധതിയുടെ ഉദ്ഘാടനം മുനിസിപ്പൽ അങ്കണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story