Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമിനിറ്റ്​സിൽ...

മിനിറ്റ്​സിൽ ചെയർപേഴ്​സൻ കൃത്രിമം കാണിച്ചെന്ന്​; കൗൺസിലിൽ ബഹളവും വാക്കേറ്റവും

text_fields
bookmark_border
കോട്ടയം: മുനിസിപ്പൽ കൗൺസിലി‍ൻെറ മിനിറ്റ്​സിൽ ചെയർപേഴ്​സൻ കൃത്രിമം കാണിച്ചെന്ന്​ ആരോപിച്ച്​ നഗരസഭ കൗൺസിലിൽ ബഹളവും വാക്കേറ്റവും. എൽ.ഡി.എഫ്​ പാർലമെന്‍ററി പാർട്ടി ലീഡർ ഷീജ അനിലാണ്​ അജണ്ട പരിഗണിക്കുന്നതിനുമുമ്പ്​ വിഷയം ഉന്നയിച്ചത്​. ഇതേച്ചൊല്ലി എൽ.ഡി.എഫ്​ കൗൺസിലർമാർ അരമണിക്കൂറോളം ചെയർപേഴ്​സനെ വളഞ്ഞു​വെച്ചു. 2021 മേയ്​ ഏഴിനു ചേർന്ന കൗൺസിലി‍ൻെറ മിനിറ്റ്​സിൽ​ കൃത്രിമം കാണിച്ചെന്നാണ്​ ആരോപണം. നഗരസഭയിലെ 52 വാർഡിലെയും പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും സ്​ട്രീറ്റ്​ ലൈൻ വലിക്കുന്നതിനുമുള്ള എസ്റ്റിമേറ്റ്​ ചെയർപേഴ്​സന്​ സമർപ്പിക്കുന്നതിനും അതിനുള്ള നടപടി സ്വീകരിക്കുന്നതിനും​ ചെയർപേഴ്​സനെ ചുമതലപ്പെടുത്തി​ എന്നാണ്​ എൽ.ഡി.എഫ്​ അംഗങ്ങൾക്ക്​ ലഭിച്ച മിനിറ്റ്​സിൽ പറയുന്നത്​. എന്നാൽ, ഓഡിറ്റ്​ വിഭാഗത്തിൽ സമർപ്പിച്ചിക്കുന്ന മിനിറ്റ്​സിൽ ഇതിനൊപ്പം, തോടുകളുടെ ആഴം കൂട്ടലിന്​ തുക ഒടുക്കുന്നതിനും പൈപ്പ്​ ലൈൻ സ്ഥാപിക്കുന്നതിന്​ ജല അതോറിറ്റിയിൽ തുക ഒടുക്കുന്നതിനും ചെയർപേഴ്​സനെ ചുമതലപ്പെടുത്തിയെന്നും പറയുന്നു​. ഇത്തരത്തിൽ ഒരേ കൗൺസിലി‍ൻെറ തീരുമാനം രണ്ടു തരത്തിൽ മിനിറ്റ്​സ്​ ഇറക്കിയത്​ നിയമവിരുദ്ധവും ക്രിമിനൽ നടപടിക്കു വിധേയവുമാണെന്നാണ്​ ഷീജ അനിൽ പറയുന്നത്​. രണ്ടു മിനിറ്റ്​സിലും ചെയർപേഴ്​സ‍‍ൻെറ ഒപ്പുമുണ്ട്​. ഇക്കാര്യം പരിശോധിച്ച്​ കൗൺസിലിനുശേഷം മറുപടി നൽകാമെന്ന ചെയർപേഴ്​സ‍‍ൻെറ വാദം പ്രതിപക്ഷം സമ്മതിച്ചില്ല. കൗൺസിൽ അംഗീകാരമില്ലാതെ എടുത്ത തീരുമാനം സാധൂകരിക്കുന്നതിനാണ്​​ മിനിറ്റ്​സിൽ കൃത്രിമം കാണിച്ചതെന്ന്​ ഷീജ ആരോപിച്ചു​. ബഹളത്തിനിടെ പ്രതിപക്ഷം പലതവണ ചെയർപേഴ്​സ‍‍ൻെറ മൈക്ക്​ പിടിച്ചുമാറ്റാനും ശ്രമിച്ചു. സംഭവത്തിൽ ചെയർപേഴ്​സനും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്​ ഷീജ അനിലും പാർലമെന്‍ററി പാർട്ടി സെക്രട്ടറി സി.ജി. രഞ്ജിത്തും തദ്ദേശമന്ത്രി എം.വി. ഗോവിന്ദൻ, വിജിലൻസ്​ ഡയറക്ടർ, നഗരസഭകാര്യ ഡയറക്ടർ, റീജനൽ ജോയന്‍റ്​ ഡയറക്ടർ എന്നിവർക്ക്​ പരാതി നൽകി. സി.എം.എസ്​ കോളജി‍ൻെറ​ അപേക്ഷ അംഗീകരിച്ചു നഗരസഭ പരിധിയിലുള്ള സ്ഥലത്ത്​ കെട്ടിടങ്ങൾ നിർമിക്കുന്നതിന്​ സി.എം.എസ്​ കോളജ്​ നൽകിയ അപേക്ഷ അംഗീകരിക്കാൻ തീരുമാനിച്ചു. 9576.77 ചതുരശ്രമീറ്റർ വിസ്തീർണമുള്ള വനിത​ ശുചിമുറി സമുച്ചയം​, ഫിസിക്സ്​ അനക്സ്​ ബിൽഡിങ്​ എന്നിവ നിർമിക്കാനാണ്​ പ്രിൻസിപ്പൽ അപേക്ഷ നൽകിയത്​. സ്ഥലപരിശോധന നടത്തിയതി‍ൻെറ അടിസ്ഥാനത്തിൽ നിലവിലുള്ള പഴയ കെട്ടിടങ്ങൾകൂടി ​ക്രമവത്​കരിക്കണമെന്ന്​ നഗരസഭ നിർദേശിച്ചിരുന്നു. കോളജിലെ കെട്ടിടങ്ങൾ 60 വർഷം മുതൽ 200 വർഷംവരെ പഴക്കമുള്ളതാണ്​. കെട്ടിട നിർമാണച്ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ്​ നിർമിച്ച കാലപ്പഴക്കമുള്ള കെട്ടിടങ്ങളായതിനാൽ ക്രമവത്​കരണത്തിൽനിന്ന്​ ഒഴിവാക്കണമെന്ന്​ കോളജ്​ അധികൃതർ ആവശ്യപ്പെട്ടിരുന്നു. കോളജി‍ൻെറ അപേക്ഷ സർക്കാറിലേക്കു വിടാതെ മുനിസിപ്പാലിറ്റി തന്നെ ക്രമവത്​കരണത്തിൽനിന്ന്​ ഒഴിവാക്കി നൽകണമെന്ന്​ അംഗങ്ങൾ ഭരണ-പ്രതിപക്ഷ ഭേ​ദമന്യേ ആവശ്യപ്പെട്ടു. ബേക്കർ ജങ്​ഷനിൽ പ്രവർത്തിക്കുന്ന സ്​നേഹക്കൂട്​ ചാരിറ്റബിൾ ട്രസ്റ്റ്​ അഭയമന്ദിരത്തിൽ മരിക്കുന്ന അശരണരായ വയോധികരുടെ മൃതദേഹങ്ങൾ സംസ്​കരിക്കുന്നതിന്​ ഇളവ്​ നൽകണമെന്ന്​ മുനിസിപ്പാലിറ്റിയോട്​ അപേക്ഷിച്ചിരുന്നു. ഈ ​അപേക്ഷ തള്ളി. നികുതി പിരിവ്​ 75 ശതമാനവും പൂർത്തിയായതായി റവന്യൂ വിഭാഗം കൗൺസിലിനെ അറിയിച്ചു. രണ്ടു വാർഡിലാണ്​ പൂർത്തിയാകാനുള്ളത്​. നികുതി പിരിവ്​ 31നകം പൂർത്തിയാക്കാൻ ക്യാമ്പ്​ നടത്താനും തീരുമാനിച്ചു. വൈസ്​ ചെയർമാൻ ബി. ഗോപകുമാർ, കൗൺസിലർമാരായ എം.പി. സന്തോഷ്​ കുമാർ, വിനു ആർ. മോഹൻ, എൻ. ശങ്കരൻ, പ്രഫ. സാബു മാത്യു, വേണുക്കുട്ടൻ, എൻ.എൻ. വിനോദ്​ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story