Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി വാർത്തകൾ

എം.ജി വാർത്തകൾ

text_fields
bookmark_border
നാളത്തെ പരീക്ഷ മാറ്റി കോട്ടയം: മാർച്ച്​ രണ്ടിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എ /ബി.കോം (സി.ബി.സി.എസ് 2020 അഡ്മിഷൻ -റെഗുലർ / 2019, 2018, 2017 അഡ്മിഷൻ -റീഅപ്പിയറൻസ് -പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷ മാർച്ച് 18ലേക്ക് മാറ്റി. ഉച്ചക്ക്​ രണ്ട്​ മുതൽ അഞ്ചുവരെയായിരിക്കും പരീക്ഷ സമയം. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല. അപേക്ഷ തീയതി കോട്ടയം: മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്(പുതിയ സ്‌കീം 2020 അഡ്മിഷൻ -റെഗുലർ, 2019 അഡ്മിഷൻ -ഇംപ്രൂവ്‌മെന്‍റ്​ / റീഅപ്പിയറൻസ്, 2018, 2017 അഡ്മിഷൻ - റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ് (2014-2016 അഡ്മിഷൻ - റീഅപ്പിയറൻസ് / 2013 അഡ്മിഷൻ -മേഴ്‌സി ചാൻസ്), മൂന്നാം സെമസ്റ്റർ സൈബർ ഫോറൻസിക് (സി.ബി.സി.എസ് 2020 അഡ്മിഷൻ -റെഗുലർ / 2019 അഡ്മിഷൻ -ഇംപ്രൂവ്‌മെന്റ് / റീഅപ്പിയറൻസ്, സി.ബി.സി.എസ്.എസ് -2014-2018 അഡ്മിഷൻ - റീഅപ്പിയറൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് നാല് മുതൽ എട്ടുവരെയും 525 രൂപ പിഴയോടുകൂടി മാർച്ച് ഒമ്പതിനും 1050 രൂപ സൂപ്പർഫൈനോടുകൂടി മാർച്ച് പത്തിനും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. ഫീസ്, രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ www.mgu.ac.in വെബ്‌സൈറ്റിൽ. നാല്, അഞ്ച് സെമസ്റ്റർ ബി.വോക് (2015 - 2018 അഡ്മിഷൻ -സപ്ലിമെന്‍ററി / 2014 അഡ്മിഷൻ - മേഴ്‌സി ചാൻസ് - പഴയ സ്‌കീം) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് ഏഴ് മുതൽ എട്ടുവരെയും 525 രൂപ പിഴയോടുകൂടി മാർച്ച് ഒമ്പതിനും 1050 രൂപ സൂപ്പർ ഫൈനോടുകൂടി മാർച്ച് പത്തിനും അപേക്ഷിക്കാം. ഫീസ് സംബന്ധിച്ച വിവരങ്ങൾക്ക്​: www.mgu.ac.in പരീക്ഷ തീയതി മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ് (നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം -2019 അഡ്മിഷൻ - റെഗുലർ / 2018, 2017, 2016 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 18ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് എട്ടുവരെയും 525 രൂപ പിഴയോടുകൂടി മാർച്ച് ഒമ്പതിനും 1050 രൂപ സൂപ്പർഫൈനോടുകൂടി മാർച്ച് പത്തിനും അപേക്ഷിക്കാം. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ (2018 അഡ്മിഷൻ - റെഗുലർ / 2017 അഡ്മിഷൻ - സപ്ലിമെന്ററി) / ഡി.ഡി.എം.സി.എ (2014 - 2016 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 17ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് ഏഴുവരെയും 525 രൂപ പിഴയോടുകൂടി മാർച്ച് എട്ടിനും 1050 രൂപ സൂപ്പർഫൈനോടുകൂടി മാർച്ച് ഒമ്പതിനും അപേക്ഷിക്കാം. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫലം 2021 ആഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ എം.സി.എ (റെഗുലർ / സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 14നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. കരാർ നിയമനം കോട്ടയം: എം.ജി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോ സയൻസസിൽ ഇൻസ്ട്രുമെന്‍റ്​ ടെക്നീഷൻ തസ്തികയിലേക്ക് പ്രതിമാസം 20,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓപൺ വിഭാഗത്തിലുള്ള ഈ ഒഴിവിലേക്ക് ബയോടെക്​നോളജി / ബയോ കെമിസ്ട്രി/ മൈക്രോബയോളജി / ബയോ ഫിസിക്സ് എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദവും അനിമൽ സെൽ കൾചർ, ഗ്യാസ് ക്രോമാറ്റോഗ്രഫി -മാസ് സ്പെക്ട്രോമെട്രി, ഹൈ- പെർഫോർമൻസ് ലിക്വിഡ് ക്രോമാറ്റോഗ്രഫി, ഫോറിയർ - ട്രാൻസ്ഫോം ഇൻഫ്രാറെഡ് സ്പെക്ട്രോ സ്കോപ്പി, ഹൈ-പെർഫോർമൻസ് തിൻ-ലെയർ ക്രോമാറ്റോഗ്രഫി, ഇൻവെർട്ടഡ് സ്​പേസ്​ കോൺട്രാസ്റ്റ് മൈക്രോസ്കോപ്, ലിക്വിഡ് ക്രോമാറ്റോഗ്രഫി മാസ് സ്പെക്ട്രോ മെട്രി, അൾട്രാവയലറ്റ് വിസിബിൾ സ്പെക്ട്രോസ്കോപ്പി എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവുമുണ്ടായിരിക്കണം. പ്രായം 2022 ജനുവരി ഒന്നിന് 36 കവിയരുത്. ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ada5@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ മാർച്ച് ഏഴിന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. വെബ്​സൈറ്റ്​: www.mgu.ac.in
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story