Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജലപാതയോ പോളപ്പാടമോ

ജലപാതയോ പോളപ്പാടമോ

text_fields
bookmark_border
ജലപാതയോ, പോളപ്പാടമോ കോട്ടയം: ജലഗതാഗതവകുപ്പിന്‍റെ ബോട്ട്​ സർവിസുകളെ പ്രതിസന്ധിയിലാഴ്ത്തി കോടിമത കനാലിൽ പോള നിറഞ്ഞു. കോടിമത ജെട്ടിയിൽനിന്ന്​ ഒരുകിലോമീറ്റർ ദൂരത്തിൽ ജലപാതയിൽ പോളയും പുല്ലും നിറഞ്ഞുകിടക്കുകയാണ്. കോടിമതയിൽനിന്ന്​ ആലപ്പുഴയി​ലേക്കും തിരിച്ചുമുള്ള സർവിസിനാണ്​​ പോള (കുളവാഴ) കടമ്പ തീർക്കുന്നത്​. ഇത്​ യാത്രബോട്ടുകളുടെ പ്രൊപ്പല്ലറിൽ കുടുങ്ങുന്നത്​ കടുത്ത പ്രതിസന്ധിയാണ്​ സൃഷ്​ടിക്കുന്നത്​. പ്രോപ്പല്ലറിൽ പോള കുടുങ്ങുന്നതോടെ ജീവനക്കാർ ഇറങ്ങി ഇത്​ നീക്കിയശേഷമാണ്​ പലപ്പോഴും സർവിസ്​ ആരംഭിക്കുന്നത്​. പോള കാരണം ബോട്ട് കോടിമത ജെട്ടിയിൽ അടുപ്പിക്കാനും സാധിക്കാത്ത അവസ്ഥയുണ്ട്. ഏറെ ബുദ്ധിമുട്ടിയാണ്​ നിലവിൽ ജെട്ടിയിലേക്ക്​ ബോട്ട്​ അടുപ്പിക്കുന്നത്​. പോളക്കൂട്ടത്തിലേക്ക്​ എത്തുന്നതോടെ ബോട്ടുകൾ വേഗം കുറക്കുന്നത്​ യാത്രസമയത്തെയും ബാധിക്കുന്നതായി ജീവനക്കാർ പറഞ്ഞു. തണ്ണീർമുക്കം ബണ്ട്​ അടച്ചതോടെയാണ്​ കായലിൽനിന്ന്​ പായലുകൾ വലിയതോതിൽ തോടുകളിലേക്ക്​ എത്തിയിരിക്കുന്നത്​​. പഴുക്കാനില കായലിൽനിന്നാണ്​ ​കോടിമതയിലേക്ക്​ പോളകൾ എത്തുന്നത്​. ഒഴുക്കില്ലാത്തതിനാൽ തിങ്ങിനിറഞ്ഞു​​. കോടിമതയിലേക്ക്​ പായൽ കയറി തുടങ്ങു​ന്ന ഘട്ടത്തിൽതന്നെ ഇവനീക്കിയാൽ വലിയതോതിലുള്ള പ്രശ്നം ഒഴിവാക്കാൻ കഴിയുമെന്ന്​ ജലഗതാഗത വകുപ്പ്​ ജീവനക്കാർ പറയുന്നു. ഉടൻ ഇവ നീക്കിയില്ലെങ്കിൽ ശല്യം വർധിക്കുമെന്നും ബോട്ട്​ സർവിസ്​ നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു. കോടിമതയിലടക്കം പലതവണ പായൽ നീക്കിയിട്ടു​​​ണ്ടെങ്കിലും വീണ്ടും നിറയുകയാണ്​ പതിവ്​. ചെറിയരീതിയിൽ എത്തുമ്പോൾതന്നെ നീക്കിയാൽ പ്രതിസന്ധി കുറയും. ജലസേചന വകുപ്പിനാണ്​ കനാലി​ന്‍റ ചുമതല. നിലവിൽ പായൽ നീക്കാൻ പദ്ധതിയൊന്നും തയാറാക്കിയിട്ടില്ലെന്ന്​ ഇവർ പറഞ്ഞു. ഇടക്ക്​ കോട്ടയം നഗരസഭയും പായൽ നടപടി സ്വീകരിച്ചിരുന്നു. ഇത്തവണ ഇതുവരെ നഗരസഭയിൽനിന്ന്​ കാര്യമായ ഇടപെടലുണ്ടായിട്ടില്ല. കൊടൂരാറ്റിനൊപ്പം മീനച്ചിലാറ്റിലും കൈത്തോടുകളിലുമെല്ലാം പോളശല്യമുണ്ട്. കൊടൂരാറ്റില്‍ വള്ളങ്ങളും ബോട്ടുകളും ഏറെ ബുദ്ധിമുട്ടിയാണ്​ സഞ്ചരിക്കുന്നത്. ഓരോ വര്‍ഷവും വര്‍ധിച്ചിട്ടും ഇത് ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന്​ ശക്തമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പരാതി വ്യാപകമാകുമ്പോള്‍ ചില പ്രദേശങ്ങളില്‍നിന്ന്​ വാരിമാറ്റുമെങ്കിലും ദിവസങ്ങള്‍ക്കകം പൂര്‍വാധികം ശക്തിയായി തിരികെയെത്തുമെന്നും പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story