Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:31 AM IST Updated On
date_range 1 March 2022 5:31 AM ISTപോപുലർ ഫിനാൻസ് തട്ടിപ്പ്: നിക്ഷേപകർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും
text_fieldsbookmark_border
കോന്നി: വകയാർ ആസ്ഥാനമായി പ്രവർത്തിച്ചുവന്ന പോപുലർ ഫിനാൻസ് തട്ടിപ്പിൽ നിക്ഷേപകരുടെ പ്രത്യേക നിയമപ്രകാരം സർക്കാർ ഉടൻ നിക്ഷേപം മടക്കിനൽകണം എന്നാവശ്യപ്പെട്ട് പോപുലർ ഫിനാൻസ് നിക്ഷേപകരുടെ കൂട്ടായ്മയായ പി.എഫ്.ഡി.എയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. ഈ മാസം 14ന് നടക്കുന്ന ധർണയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കും. 2000 കോടിയിലേറെ തട്ടിപ്പ് നടന്ന സംഭവത്തിൽ സി.ബി.ഐ, ഇ.ഡി അന്വേഷണങ്ങൾക്ക് പുരോഗമനം ഇല്ല. നിരവധി വാഹനങ്ങൾ ഉള്ളതിൽ 15 എണ്ണം മാത്രമാണ് കസ്റ്റഡിയിൽ എടുത്തത്. വകയാർ ഹെഡ് ഓഫിസ്, വീട്, കെട്ടിടം, ചില സ്ഥലങ്ങളിലെ ഫ്ലാറ്റ്, അന്തർ സംസ്ഥാനത്തെ വസ്തുക്കൾ എന്നിവയാണ് കണ്ടെത്തിയത്. 256 ബ്രാഞ്ചിൽ ഇപ്പോൾ പരിശോധന നടത്തിയിട്ടുണ്ട്. പ്രത്യേക സാമ്പത്തികനിയമം അനുസരിച്ച് സർക്കാർ പണം തിരികെ നൽകണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story