Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഫുഡ് സയൻസ്: എം.ജിയും...

ഫുഡ് സയൻസ്: എം.ജിയും എൻ.ഐ.എഫ്.ടി.ഇ.എമ്മും കൈകോർക്കുന്നു

text_fields
bookmark_border
കോട്ടയം: ഭക്ഷ്യമേഖലയിലെ പഠന-ഗവേഷണ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ എം.ജി സർവകലാശാലയും തഞ്ചാവൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്‍റപ്രണർഷിപ് ആന്‍ഡ്​ മാനേജ്‌മെന്‍റും (എൻ.ഐ.എഫ്.ടി.ഇ.എം) ധാരണപത്രം ഒപ്പുവെച്ചു. ദേശീയ ശാസ്ത്ര ദിനാചരണത്തോടനുബന്ധിച്ച് തഞ്ചാവൂർ എൻ.ഐ.എഫ്.ടി.ഇ.എം ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിലാണ് മഹാത്മാഗാന്ധി സർവകലാശാല രജിസ്ട്രാർ പ്രഫ. പ്രകാശ് കുമാർ.ബിയും തഞ്ചാവൂർ എൻ.ഐ.എഫ്.ടി.ഇ.എം ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണനും ധാരണപത്രത്തിൽ ഒപ്പു വെച്ചത്. ആഗോളതലത്തിൽതന്നെ അറിയപ്പെടുന്ന ഒരു സ്ഥാപനവുമായുള്ള സഹകരണം മഹാത്മാഗാന്ധി സർവകലാശാലയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണെന്ന് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത വൈസ് ചാൻസലർ പ്രഫ. സാബു തോമസ് പറഞ്ഞു. പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ, സർവകലാശാല സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ്​ ഫുഡ് ടെക്‌നോളജി ഓണററി ഡയറക്ടർ ഡോ. ജിഷ എം.എസ്, കോഴ്‌സ് കോഓഡിനേറ്റർ ഡോ. അനൂജ തോമസ് എന്നിവരും പ​​ങ്കെടുത്തു. പടം KTG Food Science മഹാത്മാഗാന്ധി സർവകലാശാല തഞ്ചാവൂർ എൻ.ഐ.എഫ്.ടി - ഇ.എമ്മുമായി ധാരണപത്രം ഒപ്പുവെച്ച ചടങ്ങിൽ വൈസ് ചാൻസലർ പ്രഫ. സാബു തോമസ്​, പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദ കുമാർ, രജിസ്ട്രാർ പ്രഫ. പ്രകാശ് കുമാർ.ബി, ഡോ.എം.എസ്. ജിഷ, ഡോ. അനൂജ തോമസ് എന്നിവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story