Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:44 AM IST Updated On
date_range 28 Feb 2022 5:44 AM ISTചങ്ങനാശ്ശേരി സുഹൃത് വേദി വാർഷികം
text_fieldsbookmark_border
ചങ്ങനാശ്ശേരി: നഗരത്തിലെ പൊതുപ്രവർത്തകരുടെ കൂട്ടായ്മയായ ചങ്ങനാശ്ശേരി സുഹൃത് വേദിയുടെ വാർഷികവും സഹകരണ മേഖലയിൽ 38 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന എസ്.ബി കോളജ് സ്റ്റാഫ് സഹകരണ സംഘം മാനേജർ കുര്യൻ തൂമ്പുങ്കലിനുള്ള വരവേൽപ് സമ്മേളനവും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുഹൃത്ത് വേദി ചെയർമാൻ ജോസഫ് പായിക്കാടൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ സന്ധ്യ മനോജ് മുഖ്യപ്രഭാഷണവും ഉപഹാര സമർപ്പണവും നടത്തി. എസ്.ബി കോളജ് പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം പ്രഭാഷണം നടത്തി. സുഹൃത് വേദി സ്വരൂപിച്ച ജീവകാരുണ്യ ഫണ്ട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ എൽസമ്മ ജോബ് ഏറ്റുവാങ്ങി. എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ, എസ്.എൻ.ഡി.പി യോഗം താലൂക്ക് യൂനിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, ഡോ. കെ.സി. ജോസഫ്, പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി, ടെൽക് ചെയർമാൻ അഡ്വ. പി.സി. ജോസഫ്, മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ അഡ്വ. ഫ്രാൻസിസ് തോമസ്, ബി. രാധാകൃഷ്ണമേനോൻ, ഡോ. റൂബിൾ രാജ്, വി.ജെ. ലാലി, മാത്യൂസ് ജോർജ്, അഡ്വ. റോയ് തോമസ്, സിബി മുക്കാടൻ, ജോസുകുട്ടി നെടുമുടി, അഡ്വ. ബോബൻ ടി. തെക്കേൽ,കെ.ഇ. ജോസഫ്, ഇ.കെ. വിനോദ് എന്നിവർ സംസാരിച്ചു. KTL CHR 7 chry ചങ്ങനാശ്ശേരി സുഹൃത് വേദിയുടെ വാർഷികം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
