Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബന്ധുക്കളെ...

ബന്ധുക്കളെ ആശ്വസിപ്പിച്ച്​ കേന്ദ്രമന്ത്രി വി. മുരളീധരൻ

text_fields
bookmark_border
കോട്ടയം: യുക്രെയ്​നിലെ യുദ്ധമുഖത്ത് കുടുങ്ങിയ ജില്ലയിൽനിന്നുള്ളവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചും ആത്മധൈര്യം പകർന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ ലിജിൻ ലാലിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ്ങിൽ യുക്രെയ്​നിൽ കുടുങ്ങിയ ഇരുപതോളം പേരുടെ ബന്ധുക്കളുമായി കേന്ദ്രമന്ത്രി സംസാരിച്ചു. യുക്രെയ്​നിലുള്ളവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി പറഞ്ഞു. യുക്രെയ്​നിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥികളായ പാമ്പാടി സ്വദേശികളായ പി.എ. പവിത്ര, അഞ്ജു ടോജോ, മുത്തോലി സ്വദേശികളായ സൈന തോമസ്, മെറിൻ ജോസ്​ എന്നിവരുടെ വീടുകൾ ജില്ല പ്രസിഡന്റ് ലിജിൻലാൽ സന്ദർശിച്ചു. അഷറഫ്​ കൂട്ടായ്മ കോട്ടയം: അഷറഫ്​ എന്നുപേരുള്ള ആളുകളുടെ കൂട്ടായ്മയായ അഷറഫ്​ കൂട്ടായ്മയുടെ ജില്ല ​അംഗത്വ വിതരണം കോട്ടയം താജ്​ ജുമാമസ്​ജിദ്​ ഇമാം ഷിഫാർ മൗലവി, പേട്ട അഷറഫിന്​ പൂഞ്ഞാർ മണ്ഡലത്തിന്‍റെ അംഗത്വ ബുക്ക്​ നൽകി നിർവഹിച്ചു. എം.പി.എം അഷറഫ്​, കുഞ്ഞുതമ്പി റാവുത്തർ, അഷറഫ്​ അലി എന്നിവർ സംസാരിച്ചു. ​ഫോൺ: 8086379399. KTL ASHRAF- അഷറഫ്​ കൂട്ടായ്മയുടെ ജില്ല ​അംഗത്വ വിതരണം കോട്ടയം താജ്​ ജുമാമസ്​ജിദ്​ ഇമാം ഷിഫാർ മൗലവി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story