Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:41 AM IST Updated On
date_range 28 Feb 2022 5:41 AM ISTക്ഷേത്രങ്ങളിൽ ശിവരാത്രി ആഘോഷം
text_fieldsbookmark_border
വാഴൂർ: വെട്ടിക്കാട് ശാസ്താക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെ 9.30ന് കാവടിയാട്ടം, വൈകീട്ട് 4.15ന് പ്രദക്ഷിണം, ആറിന് അഷ്ടാഭിഷേകം, 7.30ന് ഭജൻസ്, 11ന് കരിക്കഭിഷേകം, ശിവരാത്രി പൂജ എന്നിവ നടക്കും. ആനിക്കാട്: കിഴക്കിടമ്പ് മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 8.30ന് വട്ടകക്കാവ് ഭഗവതിക്ഷേത്രത്തിൽനിന്ന് കാവടി ഘോഷയാത്ര നടക്കും. 12.30ന് കാവടി അഭിഷേകം, 5.30ന് മറ്റപ്പള്ളി ശാസ്ത ക്ഷേത്രത്തിൽനിന്ന് കരിക്ക് ഘോഷയാത്ര. 7.30ന് സേവാനിധി സമർപ്പണം, എട്ടിന് ഭജൻസ്, 11.30ന് മഹാശിവരാത്രിപൂജ എന്നിവ നടക്കും. ഇളങ്ങുളം: പുല്ലാട്ടുകുന്നേൽ പരദേവത ക്ഷേത്രത്തിൽ ശിവരാത്രി ചടങ്ങുകൾക്ക് മേൽശാന്തി കല്ലാരവേലിൽ ഇല്ലം കെ.എൻ. വിജയൻ നമ്പൂതിരി കാർമികത്വം വഹിക്കും. തിങ്കളാഴ്ച രാത്രി 7.30ന് കാവടി ഹിഡുംബൻ പൂജ. ചൊവ്വാഴ്ച ഒമ്പതിന് ഇളങ്ങുളം ശാസ്ത ക്ഷേത്രത്തിൽനിന്ന് കാവടി ഘോഷയാത്ര. 12ന് കാവടി അഭിഷേകം. രാത്രി 12ന് ശിവരാത്രി പൂജ, ദീപക്കാഴ്ച. പനമറ്റം: ഭഗവതിക്ഷേത്രത്തിൽ ശിവരാത്രിനാളിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ശിവപുരാണ പാരായണം, രാവിലെ 8.30ന് നക്ഷത്രനാമകലശം, വൈകീട്ട് 6.30ന് ഭജന, 12ന് ശിവരാത്രി പൂജ എന്നിവയും നടക്കും. ഇളമ്പള്ളി: മനപ്പാട്ടുകുന്ന് ഉമാമഹേശ്വരക്ഷേത്രത്തിൽ രാവിലെ എട്ടിന് ശിവപുരാണ പാരായണം, വൈകീട്ട് ആറിന് ഭജന, 9.30ന് ഭക്തിഗാനമേള, 12ന് ശിവരാത്രിപൂജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story