Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:40 AM IST Updated On
date_range 28 Feb 2022 5:40 AM ISTറോഡിൽ വാഴനട്ട് പ്രതിഷേധിച്ചു
text_fieldsbookmark_border
വാഴൂർ: ദേശീയപാതയോരത്ത് പതിനേഴാംമൈലിലെ അപകടകരമായ കുഴികൾ നികത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാലാം വാർഡ് കമ്മിറ്റി നേതൃത്വത്തിൽ തഴയ്ക്കൽപടിയിൽ വാഴനട്ട് പ്രതിഷേധിച്ചു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് സണ്ണി വയലുങ്കലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം മണ്ഡലം പ്രസിഡന്റ് അഡ്വ. എസ്.എം. സേതുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എസ്. അഭിലാഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബി ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അംഗം സുബിൻ നെടുമ്പുറം, തോമസുകുട്ടി തഴയ്ക്കമറ്റം, കെ.എ. സനുമോൻ, ചാക്കോ തോമസ്, ജി. വികാസ് തുടങ്ങിയവർ പങ്കെടുത്തു. KTL VZR 4 Road Vazha ചിത്രവിവരണം വാഴൂർ പതിനേഴാംമൈലിൽ കോൺഗ്രസ് പ്രവർത്തകർ ദേശീയപാതയിൽ വാഴനട്ട് പ്രതിഷേധിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
