Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎല്ലാവരെയും...

എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കും -മന്ത്രി വാസവൻ

text_fields
bookmark_border
കോട്ടയം: യുക്രെയ്​നിൽ കുടുങ്ങിയ കോട്ടയം ജില്ലക്കാരായ എല്ലാ വിദ്യാർഥികളെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന്​ മന്ത്രി വി.എൻ. വാസവൻ. യുക്രെയ്​നിലെ എം.ബി.ബി​.എസ്​ മൂന്നാം വർഷ വിദ്യാർഥി കളത്തിപ്പടി ഗൗതമിന്‍റെ വീട്​ സന്ദർശിച്ച്​​ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരോടും നോർക്കയിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. സർക്കാർ ചെലവിൽ ഇവരെ നാട്ടിലെത്തിക്കും. ഗൗതമിനെ കൂടാതെ ജില്ലയിൽനിന്ന്​ 17 വിദ്യാർഥികൾ യുക്രെയ്​നിൽ കുടുങ്ങിയിട്ടുണ്ട്​. ഇവരുടെ വീട്ടിലെത്തി മാതാപിതാക്കൾക്ക് ആശ്വാസം പകർന്ന്​ ആശങ്ക അകറ്റും. രക്ഷാപ്രവർത്തനത്തിന്‍റെ വിശദാംശങ്ങൾ മാതാപിതാക്കളെ അറിയിച്ചു​. പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക്​ വിദ്യാർഥികളുടെ വിവരങ്ങൾ കൈമാറി​. റഷ്യൻ അതിർത്തിയിലാണ്​ കൂടുതൽ കുട്ടികളുള്ളത്​. അവിടെ പ്രശ്നങ്ങൾ സങ്കീർണമാണെന്നാണ്​ കുട്ടികൾ നൽകുന്ന വിവരമെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story