Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:45 AM IST Updated On
date_range 27 Feb 2022 5:45 AM ISTഏകലോകം-ഏകാരോഗ്യം കാമ്പയിൻ: ജില്ലതല ഉദ്ഘാടനം
text_fieldsbookmark_border
കോട്ടയം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന അടിസ്ഥാനത്തിൽ നടത്തുന്ന ഏകലോകം -ഏകാരോഗ്യം കാമ്പയിന്‍റെ ജില്ലതല ഉദ്ഘാടനം മെഡിക്കൽ കോളജ് അസോ. പ്രഫ. ഡോ. അനൂപ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ 500 ക്ലാസാണ് ലക്ഷ്യമിടുന്നത്. ഭൂമിയിലെ മുഴുവൻ ജീവിവർഗങ്ങൾക്കും സംരക്ഷണം ഒരുക്കുന്ന ചിന്താപദ്ധതിയുടെ ഭാഗമായി മാത്രമാണ് മനുഷ്യന്‍റെ ആരോഗ്യ സുരക്ഷ പടുത്തുയർത്താനാവുക എന്ന ആശയമാണ് ഏകലോകം -ഏകാരോഗ്യം കാമ്പയിനിലൂടെ പ്രചരിപ്പിക്കാനുദ്ദേശിക്കുന്നത്. മാർച്ച് 30, 31, ഏപ്രിൽ ഒന്ന് തീയതികളിൽ പരിഷത്ത് കലാജാഥയുടെ അവതരണം വിവിധ കേന്ദ്രങ്ങളിൽ നടക്കും. തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ കലാജാഥയുടെ ജില്ലയിലെ സംഘാടക സമിതി രൂപവത്കരണം നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി അധ്യക്ഷയായ സമിതിയിൽ പരിഷത്ത് കലാസംസ്കാരം കൺവീനർ കല്ലറ സാബു കലാജാഥ ജനറൽ കൺവീനറായി പ്രവർത്തിക്കും. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല പ്രസിഡന്‍റ് സി. ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോജി കൂട്ടുമ്മേൽ, സംസ്ഥാന സമിതി അംഗം കെ. രാജൻ, ജില്ല സെക്രട്ടറി എസ്.എ. രാജീവ് എന്നിവർ സംസാരിച്ചു. ചിത്രം: KTL Campaign കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന അടിസ്ഥാനത്തിൽ നടത്തുന്ന ഏകലോകം-ഏകാരോഗ്യം കാമ്പയിന്‍റെ ജില്ലതല ഉദ്ഘാടനം മെഡിക്കൽ കോളജ് അസോ. പ്രഫ. ഡോ. അനൂപ ലൂക്കോസ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story