Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറബർ തടി ലോഡിങ്​...

റബർ തടി ലോഡിങ്​ തൊഴിലാളികളുടെ കൂലി വർധിപ്പിച്ചു

text_fields
bookmark_border
കോട്ടയം: റബർ തടി ലോഡിങ്​ തൊഴിലാളികളുടെ നിലവിലുണ്ടായിരുന്ന കയറ്റുകൂലിയിൽ 13 ശതമാനം വർധന വരുത്തി. ജില്ല ലേബർ ഓഫിസറുടെ നേതൃത്വത്തിൽ ടിംബർ മർച്ചന്റ് അസോസിയേഷനും വിവിധ ട്രേഡ് യൂനിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 2024 ജനുവരി 31വരെയാണ് ഇപ്പോഴത്തെ കൂലി വർധനയുടെ കാലാവധി. ജില്ല ലേബർ ഓഫിസർ വി.ബി. ബിജു, ടിംബർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഒ.എം. സുരേഷ്, എം.എച്ച്. സുബൈർ, ജെയ്സൺ ഫിലിപ്പ്, സി.ഐ.ടി.യു ചുമട്ടുതൊഴിലാളി അസോസിയേഷൻ സെക്രട്ടറി എം.എച്ച്. സലിം, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, എ.ഐ.ടി.യു.സി സെക്രട്ടറി എം.ജി. ശേഖരൻ, കെ.ടി.യു.സി എം സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ, ബി.എം.എസ് പ്രസിഡന്റ് ശ്രീനിവാസപിള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം കോട്ടയം: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയ തൊഴിലാളികൾക്ക് അംഗത്വം പുനഃസ്ഥാപിക്കാൻ ഒരു വർഷത്തെ സമയം അനുവദിച്ചു. അംശാദായ കുടിശ്ശിക പിഴ സഹിതം 2023 ഫെബ്രുവരി 28വരെ ബോർഡിന്‍റെ നാഗമ്പടത്ത് പ്രവർത്തിക്കുന്ന ജില്ല എക്സിക്യൂട്ടിവ് ഓഫിസിൽ അടക്കാം. 60നു മുകളിൽ പ്രായമുള്ളവർക്കാണ് അവസരം. കുടിശ്ശിക നിവാരണം നടത്തി അംഗത്വം പുനഃസ്ഥാപിക്കുന്നവർക്ക് കുടിശ്ശിക കാലഘട്ടത്തിലെ വിവാഹം, പ്രസവം, ചികിത്സ, വിദ്യാഭ്യാസ അവാർഡ് തുടങ്ങിയ ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ല എക്സി.ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story