Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:42 AM IST Updated On
date_range 27 Feb 2022 5:42 AM ISTവിദ്യാഭ്യാസ മേഖലയിൽ മികച്ച മാറ്റങ്ങൾ -വി.എൻ. വാസവൻ
text_fieldsbookmark_border
കോട്ടയം: വിദ്യാഭ്യാസ മേഖലയിൽ മികച്ച മാറ്റങ്ങളാണ് സർക്കാർ സാധ്യമാക്കി വരുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ. വെളിയന്നൂര്‍ ഗവ.എല്‍.പി സ്‌കൂളിന് 62.5 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പുതിയ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.പി ഫണ്ടില്‍നിന്ന് അനുവദിച്ച് വാങ്ങിയ സ്‌കൂള്‍വാനിന്‍റെ ഫ്ലാഗ് ഓഫ് തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിച്ചു. എട്ടു വിദ്യാർഥികള്‍ മാത്രമായി സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സാഹചര്യത്തിൽനിന്നാണ് വെളിയന്നൂര്‍ സ്‌കൂളിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്. ഇന്ന് 104 വിദ്യാർഥികളും അധ്യാപക അനധ്യാപകരടക്കം എട്ടുപേരും ഈ സ്‌കൂളിന്‍റെ ഭാഗമാണ്. പഴയ കെട്ടിടത്തിലെ നാലു ക്ലാസ് മുറികള്‍ കൂടാതെ 2250 ചതുരശ്രയടിയില്‍ നാലു സ്മാര്‍ട്ട് ക്ലാസ് മുറികളടങ്ങുന്ന കെട്ടിടമാണ് 62.5 ലക്ഷം ചെലവില്‍ പണിപൂര്‍ത്തിയാക്കിയത്. പുറമെ പഞ്ചായത്ത് വിഹിതമായ 6.28 ലക്ഷം ചെലവില്‍ ചുറ്റുമതിലും ശുചിമുറിയും പൂര്‍ത്തിയായി വരുന്നു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എക്‌സി. എന്‍ജിനീയര്‍ എസ്. സുരേഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.എം. മാത്യു, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സണ്ണി പുതിയിടം, വൈസ് പ്രസിഡന്‍റ് തങ്കമണി ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു ജോണ്‍ ചിറ്റേത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോമോന്‍ ജോണി, ജിമ്മി ജയിംസ്, വാര്‍ഡ് അംഗം സജേഷ് ശശി, പഞ്ചായത്ത് അംഗങ്ങളായ ജിന്‍സണ്‍ ജേക്കബ്, ബിന്ദു ഷിജു, അര്‍ച്ചന രതീഷ്, ശരണ്യ വിജയന്‍, ബിന്ദു സുരേന്ദ്രന്‍, ജിനി സിജു, ഉഷ സന്തോഷ്, ഹെഡ്മിസ്ട്രസ് കെ.ആര്‍. ശോഭന, എ.ഇ.ഒ കെ.കെ. ജോസഫ്, പി.ടി.എ പ്രസിഡന്‍റ് മനോജ് എം.രവി, സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ ദിലീപ് കെ. രവി എന്നിവര്‍ പങ്കെടുത്തു. KTL Veliyannoor വെളിയന്നൂര്‍ ഗവ. എൽ.പി സ്കൂള്‍ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനശേഷം കുട്ടികള്‍ക്ക് മന്ത്രി വി.എന്‍. വാസവന്‍ മധുരം നല്‍കുന്നു നഗരത്തിൽ തുടർച്ചയായ തീപിടിത്തം കോട്ടയം: നഗരത്തിൽ വിവിധയിടങ്ങളിൽ തുടർച്ചയായ തീപിടിത്തം. ശനിയാഴ്ച രാവിലെ 11.45ന് പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് പ്രവർത്തനരഹിതമായ വാഴത്തറ കരിങ്കൽ ക്വാറിയിലാണ് തീപിടിത്തം. രണ്ടേക്കറിലെ ഒന്നര ഏക്കർ ഭാഗത്ത് പുല്ലുകൾക്കാണ് തീപിടിച്ചത്. 3.20ഓടെ വടവാതൂർ ഡംപിങ് യാർഡിലെ മാലിന്യങ്ങൾക്ക് തീപിടിച്ചു. അഗ്നിരക്ഷാ സേനയെത്തി തീനിയന്ത്രണവിധേയമാക്കി. 3.35ന് പാറയ്ക്കൽക്കടവ് കൈതയിൽ വർഗീസ് എബ്രഹാമിന്‍റെ വീട്ടിലാണ് സംഭവം. മരക്കൊമ്പുകൾ കൂട്ടിയിട്ടതിന് തീപിടിച്ച് സമീപത്തെ മഷി കമ്പനിയുടെ ഭാഗത്തേക്ക് തീ പടർന്നു. സേനയെത്തി തീയണച്ചു. വൈകീട്ട് 6.35ഓടെ ഗാന്ധിസ്‌ക്വയറിനു സമീപം സ്ഥിതി ചെയ്യുന്ന വൈദ്യുതി പോസ്റ്റിലെ ജങ്ഷൻ ബോക്‌സിന് തീപിടിച്ചു. കോട്ടയം അഗ്നിരക്ഷാ സേനയിലെ സുനിൽകുമാർ, കെ.ടി. സലി, പി.എൻ. അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story