Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസർവിസുകൾ...

സർവിസുകൾ വെട്ടിക്കുറച്ചു; യാത്രാസൗകര്യമില്ലാതെ വിദ്യാര്‍ഥികള്‍

text_fields
bookmark_border
..........​കെ.എസ്​.ആർ.ടി.സി പാക്കേജ്​................ ഈരാറ്റുപേട്ട: കോവിഡ് സാഹചര്യത്തിൽ വെട്ടിക്കുറച്ച സർവിസുകൾ പുനഃസ്ഥാപിക്കാത്തതിനാൽ യാത്രാസൗകര്യമില്ലാതെ മലയോര മേഖലയിലെ വിദ്യാർഥികളും പൊതുജനങ്ങളും. ഇതോടെ ചോലത്തടം-പറത്താനം മേഖലയില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായി. ഈ പ്രദേശങ്ങളില്‍നിന്ന്​ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്ന കുട്ടികള്‍ക്കും ജോലിക്കാര്‍ക്കും ഈരാറ്റുപേട്ട ഭാഗത്തേക്ക് യാത്ര ചെയ്യാനുള്ള ഏകമാര്‍ഗം 8.30ന് ഈരാറ്റുപേട്ടക്കുള്ള കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ്​. രണ്ടു ബസില്‍ കയറേണ്ട ആളുകള്‍ ഒരു ബസില്‍ കയറുന്നതോടെ കുത്തിറക്കവും കൊടുംവളവുമുള്ള ചോലത്തടം- പാതാമ്പുഴ റൂട്ടിലൂടെ യാത്ര അപകടകരമാകുകയാണ്. ഒരു സര്‍വിസുകൂടി ആരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട്​ നാട്ടുകാർ അധികൃതര്‍ക്ക് നിവേദനം നൽകിയതിനെ തുടർന്ന്​ തിങ്കളാഴ്ച മുതല്‍ ഒരുബസുകൂടി സര്‍വിസ് ആരംഭിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നൽകിയിട്ടുണ്ട്. പരിമിതികൾക്കുള്ളിൽനിന്ന് ഒരാഴ്ചക്കകം മലയോര മേഖലകളിലേക്ക് ഏഴ് സർവിസ്​ തുടങ്ങാൻ കഴിഞ്ഞതായി ഡിപ്പോ ജനറൽ കൺട്രോളിങ്​ ഇൻസ്പെക്ടർ പറഞ്ഞു. എന്നാൽ, എറണാകുളം സോണിലെ മികച്ച ഡിപ്പോകളിലൊന്നായ ഈരാറ്റുപേട്ടക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന്​ പരാതിയുണ്ട്. പ്ര​തി​ദി​നം 65 ബ​സു​വ​രെ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന ഇ​വി​ടെ ഇപ്പോൾ 36 ബ​സ്​ മാ​ത്ര​മാ​ണ് സ​ർ​വി​സി​ന്​ അ​യ​ക്കു​ന്ന​ത്. ഡിപ്പോയിൽനിന്ന്​ രണ്ടു വർഷമായി സൂപ്പർ ഫാസ്റ്റുകൾ ഇല്ല. ന​ല്ല വ​രു​മാ​നം ഉണ്ടാകാൻ സാധ്യതയുള്ള വടക്കൻ മേഖലകളിലേക്ക് പുതിയ സർവിസുകൾ ആരംഭിച്ചിട്ടില്ല. ഘ​ട്ടം​ഘ​ട്ട​മാ​യി ഡി​പ്പോ നി​ർ​ത്ത​ലാ​ക്കി ഓപറേറ്റിങ്​ സെന്ററാക്കി മാറ്റാനുള്ള ശ്രമമാണ് അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story