Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:38 AM IST Updated On
date_range 27 Feb 2022 5:38 AM ISTമലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയമായി കെ.എസ്.ആർ.ടി.സി
text_fieldsbookmark_border
കെ.എസ്.ആർ.ടി.സി പാക്കേജ്....... എരുമേലി: തീർഥാടകരുടെയും മലയോര മേഖലയിലെ ജനങ്ങളുടെയും പ്രധാന ആശ്രയമാണ് കെ.എസ്.ആർ.ടി.സി. ബസ് മാർഗം എരുമേലിയിലെത്തുന്ന തീർഥാടകർ പമ്പയിലേക്ക് പോകാൻ സർക്കാർ ബസുകളെ മാത്രം ആശ്രയിക്കുന്നവരാണ്. 11 ഫാസ്റ്റും 12 ഓർഡിനറിയുമടക്കം 23 സർവിസാണ് എരുമേലി ഓപറേറ്റിങ് സെന്‍ററിൽനിന്നുള്ളത്. എന്നാൽ, 19 സർവിസാണ് നിലവിൽ നടക്കുന്നത്. ഓർഡിനറി സർവിസുകളാണ് മുടങ്ങുന്നത്. മതിയായ ജീവനക്കാർ ഇല്ലാത്തതും യാത്രക്കാരുടെ കുറവുമാണ് സർവിസ് താൽക്കാലികമായി നിർത്തിയതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. സ്കൂൾ തുറന്നതോടെ അടുത്തദിവസങ്ങളിൽ രണ്ട് സർവിസ് പുനരാരംഭിക്കാൻ തീരുമാനമായതായി അധികൃതർ അറിയിച്ചു. ചിത്രം: എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
