Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസൂപ്പർഫാസ്റ്റ് ബസുകൾ...

സൂപ്പർഫാസ്റ്റ് ബസുകൾ ഇല്ലാത്ത പൊൻകുന്നം ഡിപ്പോ

text_fields
bookmark_border
സൂപ്പർഫാസ്റ്റ് ബസുകൾ ഇല്ലാത്ത പൊൻകുന്നം ഡിപ്പോ
cancel
...............കെ.എസ്​.ആർ.ടി.സി ലോക്കൽ പാക്കേജ്​.......................... പൊൻകുന്നം: മലയോര മേഖലയുടെ കവാടമായ പൊൻകുന്നം ഡിപ്പോക്ക്​ 43 ബസ്​ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നുള്ളത് 27 എണ്ണം മാത്രം. കാസർകോട്​ ജില്ലയിലെ പരപ്പയിലേക്ക് സർവിസ് നടത്തിയിരുന്ന രണ്ടു സൂപ്പർഫാസ്റ്റ് ബസ്​ അധികൃതർ തിരിച്ചെടുത്തതോടെ പൊൻകുന്നം സൂപ്പർഫാസ്റ്റ് ബസുകൾ ഇല്ലാത്ത ഡിപ്പോയായി. ഒമ്പതു വർഷമായി ലാഭത്തിലോടുന്ന ദീർഘദൂര സർവിസായിരുന്നു ഇത്. സ്ഥലം എം.എൽ.എ കൂടിയായ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഗതാഗതമന്ത്രിയുമായി ചർച്ച നടത്തി മാസങ്ങൾ ആയെങ്കിലും സൂപ്പർ ഫാസ്റ്റുകൾ തിരിച്ചെത്തിയിട്ടില്ല. ലോക്ഡൗണിന് മുമ്പ്​ പൊൻകുന്നം ഡിപ്പോയിൽ 43 ബസും 33 സർവിസുമാണ് ഉണ്ടായിരുന്നത്. ഇന്നത് 27 ബസും 25 സർവിസുമായി ചുരുങ്ങി. ലോക് ഡൗൺ കാലത്ത് 13 എണ്ണം തിരിച്ചെടുത്തു. ഒരെണ്ണം പോലും തിരികെ ലഭിച്ചിട്ടില്ല. ബസുകളുടെ കുറവ് സർവിസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. രാവിലെ 6.05 തിരുവനന്തപുരം, 7.00 മണ്ണാറശാല സർവിസുകൾ റദ്ദാക്കി. ലാഭകരമായി ഓടുന്ന പുനലൂർ, പാലാ ചെയിൻ സർവിസുകൾ വെട്ടിക്കുറച്ചു. പുനലൂർക്കുള്ള അഞ്ച്​ ചെയിൻ സർവിസിൽ ഒരെണ്ണവും പാലാ-പൊൻകുന്നം ആറുചെയിൻ സർവിസുകളിൽ മൂന്നെണ്ണവും മാത്രമാണ് ഓടുന്നത്. ബസുകളുടെ കുറവ് യാത്രക്ലേശത്തിനും കാരണമാകുന്നുണ്ട്. മലയോര മേഖലകളായ കണയങ്കവയൽ, അഴങ്ങാട് മേലോരം മേഖലകളിലേക്ക് കൊടുംവളവുകളായതിനാൽ നീളം കുറഞ്ഞ ബസുകളാണ് സർവിസ് നടത്തുന്നത്. വൈകുന്നേരങ്ങളിൽ 150ൽപരം വിദ്യാർഥികളാണ് യാത്രക്കായി ബസിനെ ആശ്രയിക്കുന്നത്. യന്ത്രത്തകരാർ മൂലം ഈ ബസ് പലപ്പോഴും സർവിസ് മുടക്കാറുണ്ട്. പകരം കട്ട് ഷാസി ബസ് ഇല്ലാത്തതിനാൽ ഈ സർവിസ് അപ്പോൾ റദ്ദാക്കുകയാണ് പതിവ്. വിദ്യാർഥികൾ ഓട്ടോകളെ ആശ്രയിക്കും. പൊൻകുന്നം ഡിപ്പോയിൽനിന്ന്​ കൊണ്ടുപോയ ബസുകൾ തിരികെ എത്തിക്കുകയും സർവിസുകൾ കൃത്യമായി നടത്തുകയും ചെയ്താൽ ഡിപ്പോക്ക്​ വരുമാനം വർധിപ്പിക്കാൻ കഴിയും. ഒപ്പം ജില്ലയുടെ കിഴക്കൻ മേഖലയിലെ യാത്രദുരിതത്തിന് പരിഹാരവുമാകും. KTL VZR 1 KSRTC Ponkunnam ചിത്രവിവരണം പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story