Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജനത്തെ വലച്ച്​...

ജനത്തെ വലച്ച്​ കെ.എസ്.ആര്‍.ടി.സി പണം കിട്ടിയില്ല; പണി മുടങ്ങി

text_fields
bookmark_border
കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന്‍റെയും യാർഡിന്‍റെയും ആദ്യഘട്ട നിര്‍മാണം 45 ദിവസംകൊണ്ട്​ തീർക്കുമെന്നാണ്​ തുടക്കത്തിൽ പറഞ്ഞത്​. പിന്നീട്​ സ്ഥലം സന്ദർശിച്ച്​ മന്ത്രി പറഞ്ഞത്​ 2022 ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന്. എന്നാലിപ്പോൾ എങ്ങുമെത്തിയില്ലെന്നു മാത്രമല്ല ഒരു മാസമായി പണിയും മുടങ്ങി. ബിൽ നൽകിയിട്ടും പണം കിട്ടാത്തതിനാലാണ്​ നിർമാണം നിർത്തിവെച്ചതെന്ന്​ കരാറുകാരൻ പറഞ്ഞു. 25 ലക്ഷം രൂപയുടെ ബിൽ നൽകിയിട്ടുണ്ട്​. ഇതുവരെ ഒരു രൂപപോലും കിട്ടിയിട്ടില്ല. എം.എൽ.എ ഫണ്ടായതിനാൽ ബിൽ അനുവദിച്ചുകിട്ടുന്നതിലെ നടപടികൾക്ക്​ താമസം നേരിടുന്നു എന്നാണ്​ മന്ത്രിയെ സമീപിച്ചപ്പോൾ അറിയാൻ കഴിഞ്ഞതെന്നും കരാറുകാരൻ പറയുന്നു​. നിലവിൽ സ്റ്റാൻഡിന്‍റെ ഒരു ഭാഗം നിർമാണത്തിനു ​കെട്ടിത്തിരിച്ചതിനാൽ ബസുകൾക്ക്​ വേണ്ട​ത്ര സ്ഥലമില്ല. പലപ്പോഴും സ്റ്റാൻഡിലേക്കു കയറാൻ കാത്തുകിടക്കുന്ന ബസുകൾ ടി.ബി റോഡിൽ കനത്ത ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ശോച്യാവസ്ഥയിലായ കെട്ടിടം പൊളിച്ചുപണിയണമെന്നതു കാലങ്ങളായുള്ള ആവശ്യമാണ്​. കാത്തുകാത്തിരുന്നാണ്​ അടുത്തിടെ പണി തുടങ്ങിയത്​. ഇതോടെ യാത്രക്കാരുടെയും ജീവനക്കാരു​ടെയും പ്രശ്​നങ്ങൾക്കു പരിഹാരമാകുമെന്നാണ്​ കരുതിയിരുന്നത്​. എന്നാൽ, ആ പ്രതീക്ഷ അസ്ഥാനത്തായി. ടെര്‍മിനലിന്‍റെ ആദ്യഘട്ടമായി ആറായിരത്തോളം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്‍റെ നിര്‍മാണമാണ്​ ആരംഭിച്ചത്​. ടെര്‍മിനലും യാർഡും പല ഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിക്കുക. ടെര്‍മിനലിന്‍റെയും യാർഡിന്‍റെയും ആദ്യഘട്ടത്തിന് യഥാക്രമം 94 ലക്ഷം രൂപയും 97 ലക്ഷം രൂപയുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. എം.എല്‍.എ ഫണ്ടില്‍നിന്നുള്ള തുകയാണ് ഇതിനായി വിനിയോഗിക്കുക. വേഗത്തില്‍ പൂര്‍ത്തീകരിക്കാൻ നൂതനവും ചെലവുകുറഞ്ഞതുമായ പ്രീ ഫാബ്രിക്കേറ്റഡ് രീതിയാണ്​ സ്വീകരിച്ചത്​. കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്ത് ആദ്യമായി പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മാണ രീതി പ്രയോജനപ്പെടുത്തുന്നതും കോട്ടയത്താണ്. ആകെ 57 ബസ്​ സർവിസുകളുടെ എണ്ണം കുറഞ്ഞതും ഡിപ്പോയെ ബാധിച്ചിട്ടുണ്ട്​. കോവിഡിനു മുമ്പ്​ നൂറിലധികം ബസുകളുണ്ടായിരുന്ന ഡിപ്പോയിൽ ആകെ 74 എണ്ണമേ ഇപ്പോഴുള്ളൂ. അതിൽ 57 എണ്ണം മാത്രമേ സർവിസ്​ നടത്തുന്നുള്ളൂ. ബാക്കിയെല്ലാം പിൻവലിച്ചു. 19 എണ്ണം ഓർഡിനറിയാണ്​. ദീർഘദൂര സർവിസുകൾ വെട്ടിച്ചുരുക്കി വൈക്കം: ഒരു കാലത്തു ഒട്ടേറെ സർവിസുകൾ നടത്തിയ ചരിത്രം പഴങ്കഥ. വികസനരംഗത്ത്​ നാട്​ മുന്നേറിയപ്പോൾ കെ.എസ്​.ആർ.ടി.സി ദീർഘദൂര സർവിസുകൾ പലതും വെട്ടിച്ചുരുക്കി പിന്നോട്ടുനടക്കുകയാണ്​. നഗരത്തിന്റെ ഹൃദയഭാഗത്ത് ആറു ഏക്കർ ഭൂമി സ്വന്തമായുള്ള ഡിപ്പോയാണ്​ വൈക്കം. ആകെ 58 ബസ്​ ഉണ്ടായിരുന്നു. ഇപ്പോഴുള്ളത്​ 41 ബസ്. സർവിസ് നടത്തുന്നത് 38, സൂപ്പർഫാസ്റ്റ്​ -12, ഓർഡിനറി -26. മലമ്പുഴ, തിരുനെല്ലി ഫാസ്റ്റ്​ പാസഞ്ചറുകൾ നിർത്തലാക്കി. തിരുവനന്തപുരം, ആലപ്പുഴ സർവിസും സ്​റ്റേ ബസുകളും നിർത്തൽ പട്ടികയിൽ ഇടപിടിച്ചു. ജില്ലതല പൂളിൽനിന്ന്​ ലഭിക്കുന്ന ബസുകളും സർവിസ് നടത്തുന്നുണ്ട്​. സർവിസ്​ കുറവായതിനാൽ യാത്രക്കാരുടെ കാത്തിരിപ്പിനു കുറവില്ല. കോവിഡിന്‍റെ വരവുവരുമാനത്തിലും ഇടിവുണ്ടാക്കി. പടം: dp
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story