Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:33 AM IST Updated On
date_range 27 Feb 2022 5:33 AM ISTഏറ്റുമാനൂര്‍ ഉത്സവം മാര്‍ച്ച് മൂന്നിന് കൊടിയേറും
text_fieldsbookmark_border
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച് മൂന്നിന് കൊടിയേറി 12ന് ആറാട്ടോടെ സമാപിക്കും. 10നാണ് ഏഴരപ്പൊന്നാന ദര്‍ശനം. മൂന്നാം തീയതി രാവിലെ 9.30നും 10.15നും മധ്യേനടക്കുന്ന കൊടിയേറ്റിന് തന്ത്രിമുഖ്യന്‍ ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തില്‍ കണ്ഠരര് രാജീവര്, മേല്‍ശാന്തി മൈവാടി പത്മനാഭന്‍ സന്തോഷ് എന്നിവര്‍ മുഖ്യകാർമികത്വം വഹിക്കും. പ്രധാന ഉൽസവ ദിനങ്ങളിലെ പരിപാടികൾ- ഏഴാം ദിവസം: രാവിലെ ശ്രീബലി, പേരൂര്‍ സുരേഷിന്റെ നേതൃത്വത്തില്‍ 50ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന ചെണ്ടമേളം, ഓട്ടന്‍തുള്ളല്‍, ഉച്ചക്ക് ഉത്സവബലിദര്‍ശനം, ഉച്ചകഴിഞ്ഞ് പാഠകം, ഭക്തിഗാനസുധ, വൈകീട്ട് തിരുവാതിര, കാഴ്ചശ്രീബലി, വേല - സേവ, രാത്രിവിളക്ക്, ഗായത്രിവീണ സംഗീതനിശ - ഡോ. വൈക്കം വിജയലക്ഷ്മി. എട്ടാം ദിവസം (ഏഴരപ്പൊന്നാന ദര്‍ശനം): രാവിലെ ശ്രീബലി, പഞ്ചവാദ്യം -ആലപുരം രാജേഷ്, സ്‌പെഷല്‍ പഞ്ചാരിമേളം -നടന്‍ ജയറാമിന്റെ നേതൃത്വത്തില്‍ 111ല്‍ പരം കലാകാരന്മാര്‍ പങ്കെടുക്കുന്നു. ഉച്ചക്ക് തുള്ളല്‍ത്രയം, ഉത്സവബലി ദര്‍ശനം, ഉച്ചകഴിഞ്ഞ് ചാക്യാര്‍കൂത്ത് - എടനാട് രാജന്‍ നമ്പ്യാര്‍, വൈകീട്ട് കാഴ്ചശ്രീബലി, വേല - സേവ, സ്‌പെഷല്‍ പഞ്ചവാദ്യം - ചോറ്റാനിക്കര സത്യന്‍ നാരായണമാരാര്‍, രാത്രി ഡാന്‍സ് - പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, 11ന് ഏഴരപ്പൊന്നാനദര്‍ശനവും വലിയകാണിക്കയും വലിയവിളക്ക്. ഒമ്പതാം ദിവസം (പള്ളിവേട്ട): രാവിലെ ശ്രീബലി, മേജര്‍സെറ്റ് പഞ്ചാരിമേളം -പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ഉച്ചക്ക് ഓട്ടന്‍തുള്ളല്‍, ഉത്സവബലിദര്‍ശനം, ഉച്ചകഴിഞ്ഞ് ജയവിജയ ഹിറ്റ്‌സ്, വൈകീട്ട് കാഴ്ചശ്രീബലി, വേല -സേവ, സ്‌പെഷല്‍ പഞ്ചവാദ്യം - ചോറ്റാനിക്കര സുഭാഷ് നാരായണമാരാര്‍, സ്‌പെഷല്‍ പഞ്ചാരിമേളം -മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, രാത്രി ഭക്തിഗാനമേള - ദുര്‍ഗ വിശ്വനാഥും സംഘവും 12ന് പള്ളിവേട്ട, ദീപക്കാഴ്ച. പത്താം ദിവസം (ആറാട്ട്): രാവിലെ സമ്പ്രദായഭജന, ഓട്ടന്‍തുള്ളല്‍, 12ന് ആറാട്ടുബലി, ആറാട്ട് എഴുന്നള്ളിപ്പ്, ഉച്ചകഴിഞ്ഞ് പുല്ലാങ്കുഴല്‍ കച്ചേരി, വൈകീട്ട് അഞ്ചിന് ആറാട്ട് പുറപ്പാട്, നാഗസ്വരക്കച്ചേരി, രാത്രി സംഗീതസദസ്സ് -വിനയസര്‍വ, ബംഗളൂരു, 11.30ന് ആറാട്ട് എതിരേല്‍പ്, ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ടുവരവ്, കൊടിയിറക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story