Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാറും ബൈക്കും...

കാറും ബൈക്കും കൂട്ടയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
കങ്ങഴ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്ക്. കങ്ങഴ കാരമല ബിലാല്‍ (70), പത്തനാട് കാരമല ഇസ്മായില്‍ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ എരുമത്തല-പതിനാലാംമൈല്‍ റോഡില്‍ എരുമത്തലക്ക് സമീപമായിരുന്നു അപകടം. എരുമത്തലയില്‍നിന്ന്​ മൂലേപ്പീടികയിലേക്ക് പോയ കാറും എതിര്‍ദിശയിലെത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇസ്മായിലിന്റെ കാലിന് ഒടിവുണ്ട്. ബിലാലിന്റെ കൈകാലുകള്‍ക്കും മുഖത്തും പരിക്കേറ്റു. നാട്ടുകാര്‍ ഇവരെ പാമ്പാടി താലൂക്ക്​ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ബൈക്ക് ഭാഗികമായി തകര്‍ന്നു. എരുമത്തലക്ക് സമീപം അപകടത്തില്‍ തകര്‍ന്ന ബൈക്ക്‌
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story