Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉയർന്ന നിരക്കിൽ...

ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്ന അഞ്ച് കരാറുകൾ റദ്ദ് ചെയ്യും -മന്ത്രി കെ. കൃഷ്ണൻകുട്ടി

text_fields
bookmark_border
കോട്ടയം: രാമപുരം ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫിസിനും സെക്ഷൻ ഓഫിസിനുമായി നിർമിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. വൈദ്യുതി ചാർജ് വർധനവുമായി ഇനിയും മുന്നോട്ടുപോകാൻ കഴിയില്ല. വൈദ്യുതി വിലക്കുറച്ച്​ വാങ്ങാനുള്ള സാഹചര്യങ്ങൾ തെളിയുന്നുണ്ട്. അതിന്‍റെ ഗുണം ഉപഭോക്താവിന് നൽകും. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്ന അഞ്ച് കരാറുകൾ റദ്ദ് ചെയ്യാനുള്ള നടപടിക്രമങ്ങൾ കുറച്ചുദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും. വൈദ്യുതി ചാർജ് കുറച്ചുകൊടുക്കുക എന്നതാണ് പ്രഥമ ലക്ഷ്യം -അദ്ദേഹം പറഞ്ഞു. മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കെ.എസ്.ഇ.ബി. ചെയർമാൻ ആൻഡ് മാനേജിങ്​ ഡയറക്ടർ ഡോ. ബി. അശോക്, അഡ്വ. വി. മുരുകദാസ്, കെ.എസ്. ഡാൺ, ബൈജു ജോൺ, ഷൈനി സന്തോഷ്, പി.എം. മാത്യു, സ്മിത അലക്‌സ്, സണ്ണി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. ജില്ല വികസന സമിതിയോഗം ഇന്ന് കോട്ടയം: ഈ മാസത്തെ ജില്ല വികസന സമിതി യോഗം ശനിയാഴ്ച രാവിലെ 11ന് ഗൂഗ്​ള്‍ മീറ്റ് മുഖേന ചേരും. അതിരമ്പുഴ റെയിൽവേ ഗേറ്റ് അടച്ചിടും കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾക്ക്​ ഏറ്റുമാനൂർ-കോട്ടയം സ്​റ്റേഷനുകൾക്കിടയിലെ അതിരമ്പുഴ ലെവൽ ക്രോസിങ്​ ഗേറ്റ് 27ന്​ രാത്രി എട്ടുവരെ അടച്ചിടുമെന്ന് അഡീഷനൽ ജില്ല മജിസ്ട്രേട്ട് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story