Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപഴകിയ നൂറുകിലോയിലധികം...

പഴകിയ നൂറുകിലോയിലധികം മീൻ പിടിച്ചെടുത്തു

text_fields
bookmark_border
മാസങ്ങളുടെ പഴക്കമെന്ന്​ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ കോട്ടയം: മണിപ്പുഴയിലെ രണ്ട്​ മീൻകടയിൽനിന്ന് . മണിപ്പുഴയിൽ റോഡരികിൽ പ്രവർത്തിക്കുന്ന വിഷ്ണുവിന്‍റെ ഉടമസ്ഥതയിലുള്ള കടയിൽനിന്നും എ.എം. ഫിഷറീസിൽനിന്നുമാണ്​ ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും നഗരസഭയും നടത്തിയ സംയുക്ത പരിശോധനയിൽ പഴകിയ മീൻ പിടിച്ചെടുത്തത്. പുലർച്ച അഞ്ചോടെ ആയിരുന്നു പരിശോധന. മീനിന്​ മാസങ്ങളോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്ന്​ കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതല വഹിക്കുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമീഷണർ അലക്‌സ് കെ. ഐസക് പറഞ്ഞു. ഓരോ ദിവസവും ഐസിട്ടാണ് മീൻ വെച്ചിരുന്നത്. ഇവിടെ നിന്ന്​ മീൻ വാങ്ങി കഴിച്ച പലർക്കും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതേതുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും നാട്ടുകാരിൽ ചിലർ പരാതി നൽകിയിരുന്നു. ഓരോ ദിവസവും വിറ്റശേഷം ബാക്കിയാകുന്ന മീൻ കടയിൽത്തന്നെ സൂക്ഷിച്ചു വെക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ഇത്തരത്തിൽ സൂക്ഷിച്ച മീൻ പഴകിയാൽപോലും ഉപേക്ഷിക്കാൻ ഇവർ തയാറായിരുന്നില്ല. ഫ്രീസർപോലുമില്ലാതെ വീണ്ടും വീണ്ടും മീൻവിൽക്കുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്. മീനിന്‍റെ പഴക്കം അടക്കം പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന്​ ആരോഗ്യവകുപ്പ് അറിയിച്ചു. ഫുട്പാത്തിൽ പ്രവർത്തിക്കുകയും അനധികൃതമായി മീൻ വിൽപന നടത്തുകയും ചെയ്ത കടകൾക്കെതിരെ നടപടി ഉണ്ടാകും. lead pege2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story