Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:45 AM IST Updated On
date_range 26 Feb 2022 5:45 AM ISTമൂല്യവർധിത ഉൽപന്നങ്ങളുടെ ലാഭവിഹിതം കർഷകരുടെ അവകാശം -മന്ത്രി
text_fieldsbookmark_border
കോട്ടയം: കാർഷിക ഉൽപന്നങ്ങളിൽനിന്ന് നിർമിക്കുന്ന മൂല്യവർധിത ഉൽപന്നങ്ങളുടെ ലാഭവിഹിതം കർഷകരുടെ അവകാശമാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. 'കാർഷിക പമ്പുകൾ സോളാറിലേക്ക്' എന്ന പദ്ധതി ഉദ്ഘാടനം കുറവിലങ്ങാട് നിർവഹിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന കാർഷിക പ്രവർത്തനങ്ങൾ ആവിഷ്കരിക്കണം. ജലസേചന മേഖലയിൽ നൂതനമായ കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി പോലെയുള്ള ശാസ്ത്രീയമായ രീതികൾ അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുകിലോ വാട്ട് ശേഷിയുള്ള സോളാർ പ്ലാന്‍റിന്‍റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. 1.48 ലക്ഷം രൂപ കർഷക വിഹിതമുൾപ്പെടെ 3.49 ലക്ഷം രൂപയുടെതാണ് പദ്ധതി. കാർബൺ രഹിത കൃഷിയിടങ്ങൾ എന്ന ലക്ഷ്യത്തോടെ അനെർട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കുറവിലങ്ങാട് പഞ്ചായത്ത് 12ാം വാർഡ് നസ്രേത്ത് ഹില്ലിലെ ജൂബി സെബാസ്റ്റ്യന്‍റെ നാലേക്കർ കൃഷിയിടത്തിലാണ് കേരളത്തിൽ ആദ്യമായി പദ്ധതി നടപ്പാക്കിയത്. പ്ലാന്‍റിന്‍റെ സ്വിച്ഓൺ കർമവും മന്ത്രി നിർവഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി മത്തായി, അനെർട്ട് സി.ഇ.ഒ നരേന്ദ്ര നാഥ് വേലൂരി, പി.സി. കുര്യൻ, ടെസി സജീവ്, അനീഷ് എസ്. പ്രസാദ് എന്നിവർ പങ്കെടുത്തു. കാഷ് അവാർഡ് സമ്മാനിച്ചു കോട്ടയം: കേരള സ്‌റ്റേറ്റ് കോഓപറേറ്റിവ് എംപ്ലോയിസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായ സഹകരണ സംഘം ജീവനക്കാരുടെ മക്കളിൽ മികച്ചവിജയം നേടിയവർക്ക് ഏർപ്പെടുത്തിയ കാഷ് അവാർഡ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ജെ.ഡി.സി, എച്ച്.ഡി.സി ആൻഡ് ബി.എം, ബി.ടെക്, എം.ടെക്, ബി.എസ്സി നഴ്സിങ്, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, എം.എസ്, എം.ഡി, എം.ഡി.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കാണ് അവാർഡ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ ആർ. സനൽകുമാർ, സഹകരണ സംഘം അഡീഷനൽ രജിസ്ട്രാർ എം. ബിനോയി കുമാർ, കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴിക്കുളം, സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാർ എൻ. അജിത് കുമാർ, എസ്.പി.സി.എസ് മുൻ ഡയറക്ടർ ബി. ശശികുമാർ, സഹകരണ സംഘം ജീവനക്കാരുടെ സംഘടന നേതാക്കളായ ടി.സി. വിനോദ്, അശോകൻ കുറുങ്ങപ്പള്ളി, എം.ജി. ജയൻ, വെൽഫെയർ ബോർഡ് മുൻ ഡയറക്ടർ കെ.ജെ. അനിൽകുമാർ, വെൽഫെയർ ബോർഡ് മാനേജർ എസ്. ഹണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story