Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:43 AM IST Updated On
date_range 26 Feb 2022 5:43 AM ISTസംവരണം: സർക്കാർനയം തിരുത്തണം -വാധ്യായർ മഹാസഭ
text_fieldsbookmark_border
പൊൻകുന്നം: സംസ്ഥാന സർക്കാർ സംഘടിത സമുദായങ്ങളെ പ്രീതിപ്പെടുത്തുന്ന നയമാണ് ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒ.ബി.എച്ച് സമുദായങ്ങളുടെ ഗ്രൂപ് എട്ട് പട്ടികയിൽപ്പെടുത്തിയതിലൂടെ സ്വീകരിച്ചതെന്ന് വാധ്യായർ മഹാസഭ. ഒ.ഇ.സി വിഭാഗത്തിൽപെട്ട അഭ്യസ്തവിദ്യരായ യുവാക്കളെ വെല്ലുവിളിക്കുന്ന തീരുമാനമാണിത്. നിലവിൽ അറുപതോളം ദുർബല സമൂഹങ്ങൾക്ക് മൂന്നുശതമാനം സംവരണം മാത്രമായിരിക്കെയാണ് 41 ക്രിസ്ത്യൻ നാടാർ വിഭാഗത്തെക്കൂടി സംവരണപ്പട്ടികയിൽ ചേർക്കുന്നത്. സംവരണത്തോത് വർധിപ്പിക്കാൻ കഴിയാത്ത അവസരത്തിൽ ദുർബലവിഭാഗങ്ങളോട് കാട്ടുന്നത് അനീതിയാണെന്നും ഈ നയം തിരുത്തണമെന്നും വാധ്യായർ മഹാസഭ ഡയറക്ടർ ബോർഡ് യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനും തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മണി ബാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സോമദാസ് വെട്ടിക്കവല, സംഘടന സെക്രട്ടറി സജീവ് പാലാ, മോഹൻ വേളൂർ, സുമതി കല്ലൂർക്കാട്, സോമരാജ് പത്തനാപുരം, തമ്പിരാജ് തൃശൂർ, വസന്തകുമാർ എറണാകുളം, ശശാങ്കൻ തിരുവനന്തപുരം, ബൈജു തൃശൂർ, ശ്രീനിവാസൻ മാവേലിക്കര, സുനിൽ തിരൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story