Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:42 AM IST Updated On
date_range 26 Feb 2022 5:42 AM ISTഞീഴൂരിൽ പൊലീസ് സംരക്ഷണത്തിൽ കെ-റെയിലിന്‍റെ കല്ല് സ്ഥാപിച്ചു
text_fieldsbookmark_border
കടുത്തുരുത്തി: പ്രതിഷേധങ്ങളും ജനങ്ങളുടെ ആശങ്കയും പരിഗണിക്കാതെ ഞീഴൂരിൽ കെ-റെയിൽ പദ്ധതിയുടെ കല്ല് സ്ഥാപിച്ചു. ഞീഴൂർ വില്ലേജിൽ മഠത്തിപ്പറമ്പ് വാരപ്പടവ് ഭാഗത്താണ് വെള്ളിയാഴ്ച കല്ലിട്ടത്. രാവിലെ 11ഓടെ പൊലീസ് സംരക്ഷണത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്. കല്ലിടാൻ എത്തുമെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് പ്രദേശവാസികൾ ഒത്തുചേർന്ന് രാവിലെ മുതൽ പ്രാർഥന നടത്തിയിരുന്നു. 11ഓടെ ഉദ്യോഗസ്ഥർ നാട്ടുകാരുടെ പുരയിടത്തിൽ കല്ലിടീൽ ആരംഭിച്ചതോടെ സ്ഥലം ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തി. മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടക്കുന്നതിനിടയിൽ ഉദ്യോഗസ്ഥർ പൊലീസ് സംരക്ഷണത്തിൽ കല്ലിടുകയായിരുന്നു. കെ-റെയിൽ വിരുദ്ധ സമരസമിതി സംസ്ഥാന വൈസ് പ്രസിഡൻറ് ചാക്കോച്ചൻ മണലേൽ, മുളക്കുളം യൂനിറ്റ് പ്രസിഡന്‍റ് എം.ഡി. തോമസ്, വാർഡ് മെംബർ ഷൈനി സ്റ്റീഫൻ, പി.സി. രാജേഷ്, ജോസഫ് തോപ്പിൽ, അജീഷ് കാട്ടാലി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
