Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:40 AM IST Updated On
date_range 26 Feb 2022 5:40 AM ISTപെൻഷൻ ഉത്തരവിനെതിരെ ധർണ നടത്തി
text_fieldsbookmark_border
കോട്ടയം: അശാസ്ത്രീയമായ സർവകലാശാല പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.ജി സർവകലാശാല ടീച്ചേഴ്സ് അസോസിയേഷൻ (എം.ജി.യു.ടി.എ) സർവകലാശാല കേന്ദ്രത്തിൽ ധർണ നടത്തി. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ക്രിയാത്മകമാറ്റങ്ങൾക്ക് ഇടതുസർക്കാർ നടപടികൾ സ്വീകരിച്ചുവരുമ്പോഴാണ് സർവകലാശാലകളിൽ അസ്വാസ്ഥ്യം പടർത്തുന്ന തരത്തിൽ അശാസ്ത്രീയമായ പെൻഷൻ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ഇത് സർവകലാശാലകളെ ദുർബലപ്പെടുത്തുന്ന ഉത്തരവാണെന്നും ഉടൻ പിൻവലിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ ധർണയിൽ എം.ജി.യു.ടി.എ സെക്രട്ടറി ഡോ. പി.ആർ. ബിജു, ഡോ. നൗഷാദ്, പ്രഫ. സുകുമാരൻ, പ്രഫ. ബാബുരാജ് എന്നിവർ സംസാരിച്ചു. പടം: KTL Dharna അശാസ്ത്രീയമായ സർവകലാശാല പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ച് എം.ജി സർവകലാശാല ടീച്ചേഴ്സ് അസോസിയേഷൻ സർവകലാശാല കേന്ദ്രത്തിൽ നടത്തിയ ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story