Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:38 AM IST Updated On
date_range 26 Feb 2022 5:38 AM ISTഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
text_fieldsbookmark_border
കോട്ടയം: . പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്ച പുലർച്ച 1.30ഓടെ കരിക്കാട്ടാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരം സ്വദേശിനി പ്രീതി നായർ (30), ഭർത്താവ് പ്രണോബ് ജയപ്രകാശ്, ഇവരുടെ ഒരുവയസ്സുള്ള കുട്ടി എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. പ്ലാച്ചേരിയിൽനിന്ന് പൊന്തൻപുഴയിലേക്ക് വരുന്ന വഴി കാറിന്‍റെ ബോണറ്റിൽനിന്ന് പുക ഉയരുന്നതുകണ്ട് പ്രണോബ് കാർ നിർത്തി എല്ലാവരും പുറത്തിറങ്ങുകയായിരുന്നു. ഇവരുടെ അത്യാവശ്യ സാധനങ്ങളും കാറിൽനിന്ന് മാറ്റിയിരുന്നു. അപ്പോഴേക്കും തീ പടരുകയും കാർ പൂർണമായും കത്തിപ്പോകുകയും ചെയ്തു. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേനയും മണിമല പൊലീസും സ്ഥലത്തെത്തി. മറ്റൊരു ടാക്‌സി വാഹനത്തിൽ ഇവർ യാത്ര തുടർന്നു. KTL Car fire പ്ലാച്ചേരിക്കും പൊന്തൻപുഴക്കും ഇടയിൽ ഓട്ടത്തിനിടയിൽ കത്തിനശിച്ച കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story