Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:31 AM IST Updated On
date_range 26 Feb 2022 5:31 AM ISTമന്നം സമാധിദിനം ആചരിച്ചു
text_fieldsbookmark_border
ചങ്ങനാശ്ശേരി: നായര്‍ സര്‍വിസ് സൊസൈറ്റി സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്‍റെ 52ാമത് സമാധിദിനം സംസ്ഥാന വ്യാപകമായി ആചരിച്ചു. പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനായജ്ഞവും നടന്നു. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡന്‍റ്, അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍നായര്‍, സംഘടനവിഭാഗം മേധാവി പി.എന്‍. സുരേഷ്, ട്രഷറര്‍ ഡോ. എം.ശശികുമാര്‍, നായകസഭാംഗം ഹരികുമാര്‍ കോയിക്കല്‍, നായകസഭാംഗങ്ങള്‍, യൂനിയന്‍ പ്രസിഡന്‍റുമാര്‍, കരയോഗം ഭാരവാഹികള്‍ എന്നിവരും പങ്കെടുത്തു. കൊടിക്കുന്നില്‍ സുരേഷ് എം.പി. ഗവ. ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ്, എം.എല്‍.എമാരായ അഡ്വ.ജോബ് മൈക്കിള്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷ സന്ധ്യാ മനോജ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.രാജു, നഗരസഭാംഗം അഡ്വ.മധുരാജ്, പി.സി. ജോര്‍ജ്, മാലേത്ത് സരളാദേവി, ജോസഫ് എം. പുതുശ്ശേരി, പ്രയാര്‍ ഗോപാലകൃഷ്ണന്‍, ഡി.മുരളി, യൂനിയന്‍ പ്രസിഡന്‍റുമാരായ കലഞ്ഞൂര്‍ മധു, പന്തളം ശിവന്‍കുട്ടി, ജി.തങ്കപ്പന്‍പിള്ള, എന്‍.വി. അയ്യപ്പന്‍പിള്ള, ചിതറ എസ്.രാധാകൃഷ്ണന്‍നായര്‍, അഡ്വ. എം.എസ്. മോഹന്‍, ശിവസുധന്‍, കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതി അംഗം വി.ജെ. ലാലി, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍.ചന്ദ്രശേഖരന്‍, കോണ്‍ഗ്രസ് നേതാക്കളായ ഡി.വിജയകുമാര്‍, പി.എന്‍. നൗഷാദ്, രാജീവ് മേച്ചേരി, ബി.ജെ.പി നേതാക്കളായ ജി.രാമന്‍നായര്‍, പ്രതാപചന്ദ്രവര്‍മ, എം.ബി. രാജഗോപാല്‍, എന്‍.പി. കൃഷ്ണകുമാര്‍, ബി.രാധാകൃഷ്ണമേനോന്‍, പി.പി. ധീരസിംഹന്‍ തുടങ്ങിയവരും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. താലൂക്ക് യൂനിയന്‍ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും . KTG CHR 1 nss മന്നത്ത് പദ്മനാഭന്‍റെ 52ാമത് സമാധിദിനത്തില്‍ പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തെ മന്നം സമാധിയില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
